TRENDING:

ചിപ്സ് വറുത്തപ്പോൾ എണ്ണയിൽ തീ; പിന്നാലെ സിലിണ്ടറിലേക്ക് തീപടർന്നു; പത്തനംതിട്ടയിലെ തീപിടിത്തത്തിനു പിന്നിൽ

Last Updated:
ഉപ്പേരി വറുക്കുന്ന ചട്ടിയിലെ എണ്ണയിൽ തീ പിടിച്ചതും എൽപിജി സിലിണ്ടറിലേക്ക് വ്യാപിച്ചതുമാണ് സ്‌ഫോടനത്തിന് ഇടയാക്കിയത്
advertisement
1/8
ചിപ്സ് വറുത്തപ്പോൾ എണ്ണയിൽ തീ; പിന്നാലെ സിലിണ്ടറിലേക്ക് തീപടർന്നു; പത്തനംതിട്ടയിലെ തീപിടിത്തത്തിനു പിന്നിൽ
പത്തനംതിട്ട: തിരക്കേറിയ പത്തനംതിട്ട നഗരത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ബേക്കറിയിൽ നിന്ന് പടർന്നു പിടിച്ച തീ നിമിഷനേരം കൊണ്ട് അഞ്ചുകടകളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടിച്ച് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആളപായം ഇല്ല എന്നതാണ് ഏക ആശ്വാസം. എന്നാൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
advertisement
2/8
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമെന്നാണ് അഗ്‌നിശമന സേന വിലയിരുത്തുന്നത്. ഉപ്പേരി വറുക്കുന്നതിനിടെ എണ്ണയിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചു.
advertisement
3/8
ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനകളിലാണ് തീപിടിത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തമായത്. അശാസ്ത്രീയമായ രീതിയിൽ തെരുവോരത്ത് ബേക്കറി പ്രവർത്തിച്ചതും പാചകം ചെയ്തതുമാണ് അപകടത്തിനിടയാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
4/8
ഉപ്പേരി വറുക്കുന്ന ചട്ടിയിലെ എണ്ണയിൽ തീ പിടിച്ചതും എൽപിജി സിലിണ്ടറിലേക്ക് വ്യാപിച്ചതുമാണ് സ്‌ഫോടനത്തിന് ഇടയാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
advertisement
5/8
ഇന്നലെയുണ്ടായ തീപിടിത്തതിനും സ്‌ഫോടനത്തിനും പിന്നാലെ നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളാണ് പൂർണമായും കത്തി നശിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റ അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.
advertisement
6/8
സംഭവത്തിൽ കേസ് എടുത്ത പൊലീസ് അപകടം നടന്ന സ്ഥലം ഇന്നലെ സീൽ ചെയ്തിരുന്നു. അപകട സ്ഥലത്ത് ശാസ്ത്രീയ പരിശോധനകളടക്കം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കാനും വ്യാപാരികളുടെയും കെട്ടിടങ്ങളുടെയും പെർമിറ്റുകൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
advertisement
7/8
അപകടം നടന്ന കെട്ടിട സമുച്ചയങ്ങളടക്കം പത്തനംതിട്ടയിലെ നിരവധി സ്ഥാപനങ്ങളിൽ തീ പിടിത്തതിന് സാധ്യതയുള്ളതായാണ് ദുരന്ത നിവാരണ അതോരിറ്റിയുടെ വിലയിരുത്തൽ.
advertisement
8/8
നിലവിലെ സാഹചര്യം മുൻ നിർത്തി ഇത്തരം സ്ഥാപനങ്ങൾ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
ചിപ്സ് വറുത്തപ്പോൾ എണ്ണയിൽ തീ; പിന്നാലെ സിലിണ്ടറിലേക്ക് തീപടർന്നു; പത്തനംതിട്ടയിലെ തീപിടിത്തത്തിനു പിന്നിൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories