വന്ദേഭാരത്: എക്സിക്യൂട്ടീവ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; ആദ്യ നാല് ദിവസത്തേത് വെയിറ്റിങ് ലിസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രതിദിന സർവീസ് തുടങ്ങുന്ന ഫെബ്രുവരി 28 മുതൽ നാലു ദിവസത്തെ എക്സിക്യൂട്ടീവ് ടിക്കറ്റുകളെല്ലാം ഇതിനോടകം ബുക്കായി കഴിഞ്ഞു
advertisement
1/6

തിരുവനന്തപുരം: ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിനിലെ എക്സിക്യൂട്ടീവ് ടിക്കറ്റുകൾ അതിവേഗം ബുക്കായി. പ്രതിദിന സർവീസ് തുടങ്ങുന്ന ഫെബ്രുവരി 28 മുതൽ നാലു ദിവസത്തെ എക്സിക്യൂട്ടീവ് ടിക്കറ്റുകളെല്ലാം ഇതിനോടകം ബുക്കായി കഴിഞ്ഞു. അതേസമയം ചെയർകാർ ടിക്കറ്റുകൾ ബാക്കിയുണ്ട്. ഔദ്യോഗിക ടിക്കറ്റ് ബുക്കിങിനുള്ള ഐആർസിടിസി ആപ്പ് പ്രകാരമാണ് ഈ വിവരം.
advertisement
2/6
കേരളത്തിൽ ആദ്യമായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസിൽ 914 ചെയർകാർ ടിക്കറ്റുകളും 86 എക്സിക്യൂട്ടീവ് ടിക്കറ്റുകളുമാണുള്ളത്. ആകെയുള്ള കോച്ചുകളിൽ രണ്ടെണ്ണമാണ് എക്സിക്യൂട്ടീവ് കോച്ചുകൾ.
advertisement
3/6
വന്ദേഭാരത് എക്സ്പ്രസിൽ ഇതിനോടകം ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ആയിട്ടുള്ളത് തിരുവനന്തപും-എറണാകുളം, തിരുവനന്തപുരം-കോഴിക്കോട്, എറണാകുളം-കോഴിക്കോട്, എറണാകുളം-കണ്ണൂർ എന്നീ റൂട്ടുകളിലാണ്.
advertisement
4/6
ഇന്നു രാവിലെ എട്ടു മണി മുതലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്ക് 1590 രൂപയാണ് ചെയർകാർ നിരക്ക്. കാസർകോട് വരെ എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും നല്‍കണം.
advertisement
5/6
ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് ട്രെയിന്‍റെ ടിക്കറ്റ് ബുക്കിങ് രാവിലെ 8 മണിയോടെയാണ് ആരംഭിച്ചത്. സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍, ഐആര്‍സിടിസി വെബ്സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
advertisement
6/6
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്ന ഏപ്രില്‍ 25ന് തിരുവനന്തപുരം സെൻട്രലിലേക്കു വരുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സർവീസ് പുനക്രമീകരിച്ചു. തിരുവനന്തപുരത്തേക്കു വരുന്ന മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവ 23, 24 തീയതികളിൽ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം സ്പെഷൽ എക്സ്പ്രസ് കഴക്കൂട്ടത്തും നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് നേമത്തും സർവീസ് അവസാനിപ്പിക്കും.
മലയാളം വാർത്തകൾ/Photogallery/Kerala/
വന്ദേഭാരത്: എക്സിക്യൂട്ടീവ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; ആദ്യ നാല് ദിവസത്തേത് വെയിറ്റിങ് ലിസ്റ്റിൽ