TRENDING:

ജാഗ്രതൈ !! കൊച്ചി പഴയ കൊച്ചിയല്ല; ട്രാഫിക് ലംഘനം കണ്ടെത്താൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം തയ്യാർ

Last Updated:
വാഹന നമ്പരിൽ നിന്ന് ഉടമയെ കണ്ടെത്തി പിഴയടക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. എല്ലാം ചെയ്യുന്നത് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം വഴി. ( റിപ്പോർട്ട്- ഡാനി പോൾ)
advertisement
1/9
ജാഗ്രതൈ !! കൊച്ചി പഴയ കൊച്ചിയല്ല; ട്രാഫിക് ലംഘനം കണ്ടെത്താൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം
കൊച്ചിയിലെ നിരത്തുകളിൽ  നിയമലംഘനം നടത്തുന്നവർ ഇനി ജാഗ്രത പാലിക്കണം . ആരും കണ്ടില്ല എന്ന് കരുതി എന്തും ചെയ്യാമെന്നും കരുതേണ്ട കാരണം എല്ലാം കാണുന്ന രീതിയിൽ പോലീസ് സമ്പൂർണ്ണ സന്നാഹം ഒരുക്കി കഴിഞ്ഞു.
advertisement
2/9
ട്രാഫിക് സി​ഗ്നലുകൾ തെറ്റിച്ച് വാഹനം ഓടിക്കുന്നവരും നിരത്തിൽ നിയമ ലംഘനങ്ങൾ നടത്തുന്നവരുമെല്ലാം ഇനി കുടുങ്ങും.  കമ്പ്യൂട്ടറിന്റെ സഹായത്തോടെ കൃത്യമായി നിയമ ലംഘനങ്ങൾ കണ്ടെത്തും.പോലീസ് സ്ഥലത്തില്ലെന്ന് കരുതി പിഴ ലഭിക്കാതിരിക്കില്ല.
advertisement
3/9
വാഹന നമ്പരിൽ നിന്ന് ഉടമയെ കണ്ടെത്തി പിഴയടക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. എല്ലാം ചെയ്യുന്നത് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം വഴി.
advertisement
4/9
കൊച്ചിയിലെ ​ഗതാ​ഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള  പുതിയ സംവിധാനമാണ് ട്രാഫിക് ഇന്റലിജന്റ് സിസ്റ്റം. പോലീസുകാരില്ലെങ്കിലും നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാനും, ​ഗതാ​ഗതം നിയന്ത്രിക്കാനും കഴിയുന്ന ട്രാഫിക് ഇന്റലിജന്റ് സിസ്റ്റത്തിലൂടെ കഴിയും.
advertisement
5/9
ഓരോ ദിശയിലെയും വാഹനങ്ങൾ പോയിക്കഴിഞ്ഞാൽ ഉടൻ വാഹനങ്ങൾ കൂടുതൽ ഉള്ള ഭാ​ഗത്ത് ​ഗ്രീൻ സി​ഗ്നൽ തെളിയും. ​വാഹനങ്ങൾ പോകാനില്ലാതെ ​ഗ്രീൻ ലൈറ്റ് തെളിഞ്ഞുകിടക്കുന്ന രീതിക്ക് ഇതോടെ മാറ്റമുണ്ടാകും.
advertisement
6/9
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.കെൽട്രോൺന്റെ സഹകരണത്തോടെ കൊച്ചി കമ്മീഷണർ ഓഫീസിലാണ് കൺട്രോൾ റൂം ക്രമീകരിച്ചിട്ടുള്ളത്. 27 കോടിരൂപയാണ് പദ്ധതിക്കായി മുടക്കിയിരിക്കുന്നത്.
advertisement
7/9
കൺട്രോൾ റൂമിൽ 15 പേരടങ്ങുന്ന പോലീസ് സംഘം മുഴുവൻ സമയവും നഗരത്തെ നിരീക്ഷിക്കും. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വലിയൊരളവുവരെ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ട് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
8/9
അതോടൊപ്പം തന്നെ ഗതാഗത നിയമങ്ങളുടെ  ഗുരുതരമായ ലംഘനങ്ങളാണ് പലയിടത്തും നടക്കുന്നത്.സ്വകാര്യബസുകളുടെ  മത്സരയോട്ടം മൂലം  നഗരത്തിൽ പലയിടങ്ങളിലും അപകടങ്ങളും ഉണ്ടാകുന്നുണ്ട്.
advertisement
9/9
പോലീസിന്റെ കണ്ണെത്താത്ത ഇടങ്ങളിൽ ഉണ്ടാകുന്ന അപകടവും നിയമലംഘനവും പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്. കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വജയനാണ്‌  നിർവ്വഹിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
ജാഗ്രതൈ !! കൊച്ചി പഴയ കൊച്ചിയല്ല; ട്രാഫിക് ലംഘനം കണ്ടെത്താൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം തയ്യാർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories