Kerala Weather Update| സംസ്ഥാനത്ത് തീവ്രമഴയ്‌ക്ക് സാധ്യത: 8 ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്.
advertisement
1/6

സംസ്ഥാനത്ത് തീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്.
advertisement
2/6
എട്ട് ജില്ലകളിൽ റെഡ് അലർട്ടും നാലിടത്ത് ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് കണ്ണൂർ, വയനാട്, കോഴിക്കോട് , മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
3/6
എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
advertisement
4/6
മണ്‍സൂൺ പാത്തി സജീവമായി തുടരുകയാണ്. കേരളം തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദാപാത്തി നിലനിൽക്കുന്നു. അതേസമയം കനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി ഡാമുകളുടെ ഷട്ടറികളാണ് തുറന്നിരിക്കുന്നത്.
advertisement
5/6
മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റിയാടി, നെയ്യാർ, കല്ലട, മണിയാർ, മലങ്കര, ഭൂതത്താൻകെട്ട്, വാഴാനി, പീച്ചി, തിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, മലമ്പുഴ, മംഗലം, മൂലത്തറ, കുറ്റിയാടി, കാരപ്പുഴ, പഴശ്ശി ഡാമുകളാണ് തുറന്നരിക്കുന്നത്. വാഴാനി, പീച്ചി, മീൻകര, മംഗലം, മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, ബാണാസുരസാഗർ ഡാമുകളിൽ നിലവിൽ റെഡ‍് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement
6/6
നാളെ(31-07-2024) അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Update| സംസ്ഥാനത്ത് തീവ്രമഴയ്‌ക്ക് സാധ്യത: 8 ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്