Kerala Weather Update: അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം
- Published by:Rajesh V
- news18-malayalam
Last Updated:
തൃശൂരിൽ മഴ തുടരുകയാണ്. വ്യാപകമായ നാശനഷ്ടവും ജില്ലയിലുണ്ടായിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ വെള്ളം കയറി
advertisement
1/6

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
advertisement
2/6
ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ചയും ഓറഞ്ച് അലർട്ടാണ്. കാലവർഷം വരവറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ്.
advertisement
3/6
അതിശക്തമായി തുടരുന്ന മഴയിൽ തൃശൂർ നഗരത്തിൽ വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. നഗരത്തിന്റെ ഭൂരിഭാഗം റോഡുകളിലും വെള്ളപ്പൊക്കം രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു.
advertisement
4/6
തൃശൂരിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. വ്യാപകമായ നാശനഷ്ടവും ജില്ലയിലുണ്ടായിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ വെള്ളം കയറി. ഇരിങ്ങാലക്കുട, പൂതംകുളം ജങ്ഷന്‍, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. വെള്ളം കയറിയതോടെ ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
advertisement
5/6
വീടുകളിലും വെള്ളംകയറി. ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോതംകുളം സ്വദേശി നിമിഷ, വേലൂര്‍ സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്.
advertisement
6/6
ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷൻ റോഡിലെ ഏഴ് കടകളിൽ വെള്ളം കയറി. അഴുക്കുചാൽ നിറഞ്ഞ് വെള്ളം കടകളിലേക്ക് കയറുകയായിരുന്നു. ഒരു മണിക്കൂറിനിടെ പെയ്ത ശക്തമായ മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. റെയിൽവേ സ്റ്റേഷന് മുൻവശത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയാണെന്നാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Update: അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം