കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു ഇനി സാധാരണ ജീവിതത്തിലേക്ക്
Last Updated:
ആറാം മാസത്തില്‍ പിറന്ന കാശ്വിക്ക് 380 ഗ്രാം മാത്രമായിരുന്നു ഭാരം
advertisement
1/4

കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു ഇനി സാധാരണ ജീവിതത്തിലേക്ക്. ആറാം മാസത്തില്‍ പിറന്ന കാശ്വിക്ക് 380 ഗ്രാം മാത്രമായിരുന്നു ഭാരം. ഡോക്ടർ റോജോ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞു കാശ്‌വിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
advertisement
2/4
ഉത്തർ പ്രദേശ് സ്വദേശിയും കൊച്ചി ലൂർദാശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം മെഡിക്കൽ വിദ്യാർഥിയുമായ ദിഗ്വിജയുടെയും ശിവാങ്കിയുടെയും മകളാണ് കാശ്വി. സങ്കീർണതകൾ നിറഞ്ഞതായിരുന്നു ശിവാങ്കിയുടെ ഗർഭധാരണം. മൂന്നു തവണ ഗർഭം അലസി. കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതായിരുന്നു ലൂർദ് ആശുപത്രയിലെ ഡോക്ടർ റോജോ ജോയുടെയും സംഘത്തിന്റെയും കടമ്പ.
advertisement
3/4
തലച്ചോറിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ച് പരിചരണം നൽകി. ഗർഭപാത്രത്തിൽ ഉള്ളത് പോലുള്ള ഈർപ്പവും ശരീരത്തിലെ ചൂടും നിലനിർത്തിക്കൊണ്ട് ആയിരുന്നു പരിചരണം.
advertisement
4/4
ജനിച്ചപ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമായിരുന്നു കാശ്വിക്ക്. ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ ശരീരഭാരം ഒന്നര കിലോ ആയി ഉയർന്നു. ദക്ഷിണേന്ത്യയിൽ ഇതുവരെയുള്ള റിപ്പോർട്ടനുസരിച്ച് ഏറ്റവും കുറഞ്ഞ ഭാരത്തിൽ ജനിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് കാശ്വി
മലയാളം വാർത്തകൾ/Photogallery/Kerala/
കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു ഇനി സാധാരണ ജീവിതത്തിലേക്ക്