വില്ലൻ ആശിഷ് വിദ്യാർഥി സ്റ്റാൻഡ്-അപ്പ് കോമഡിയിലാണ്.
- Published by:Warda Zainudheen
- local18
Last Updated:
പല ഭാഷകളിലായി നിരവധി വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ നടൻ ആശിഷ് വിദ്യാർഥി പക്ഷേ യഥാർത്ഥത്തിൽ എന്നും ഏറെ സംസാരിക്കാനിഷ്ടപ്പെടുന്ന, ചിരിക്കാനും ചിരിപ്പിക്കാനും ശീലമാക്കിയ വ്യക്തിയാണ്.
advertisement
1/5

പല ഭാഷകളിലായി നിരവധി വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ നടൻ ആശിഷ് വിദ്യാർഥി പക്ഷേ യഥാർത്ഥത്തിൽ എന്നും ഏറെ സംസാരിക്കാനിഷ്ടപ്പെടുന്ന, ചിരിക്കാനും ചിരിപ്പിക്കാനും ശീലമാക്കിയ വ്യക്തിയാണ്.
advertisement
2/5
ഇടക്കെപ്പോഴും തൻ്റെ നിറഞ്ഞ ജീവിതത്തിലെ വാർത്തകളുമായി സോഷ്യൽ മീഡിയ വ്ളോഗർ കൂടിയായ അദ്ദേഹം ശ്രദ്ദപറ്റാറുണ്ട്. ഇപ്പോഴിതാ തൻ്റെ ഹാസ്യ അഭിരുചി കണ്ടെത്തി അദ്ദേഹം സ്റ്റാൻഡ്-അപ്പ് കോമഡിയിൽ ഒരു പുതിയ കരിയർ തന്നെ ആരംഭിച്ചിരിക്കുന്നു.
advertisement
3/5
കഴിഞ്ഞ ഒരു മാസമായി താരം “സിറ്റ് ഡൗൺ ആശിഷ്” സ്റ്റാൻഡ്-അപ്പ് കോമഡി സ്‌പെഷ്യലുമായി രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി പര്യടന നടത്തുന്നു.തൻ്റെ ജീവിതത്തിൽ നിന്നുള്ള ഉല്ലാസകരമായ സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലീൻ കോമഡി ഷോ എന്ന നിലയിലാണ് ആശിഷ് ഷോ അവതരിപ്പിക്കുന്നത്.
advertisement
4/5
ഇപ്പോഴിതാ ചിരിയിൽ ചേർത്ത ചിന്തകളും കഥകളുമായി നടൻ ആശിഷ് വിദ്യാർഥി കൊല്ലം 8 പോയിന്റ് ആർട് കഫെയിൽ നടത്തിയ സ്റ്റാൻഡ് അപ് കോമഡി കാഴ്ചക്കാർക്ക് വേറിട്ട അനുഭവം സമ്മാനിച്ചിരിക്കുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ ‘റെയ്നിങ് സ്മൈൽസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റാൻഡ് അപ് കോമഡി ഷോയുടെ ഭാഗമായാണ് ആശിഷ് വിദ്യാർഥി കൊല്ലത്തെത്തിയത്.
advertisement
5/5
“ഇന്നത്തെ യുവതലമുറ ഭാഗ്യം കുറഞ്ഞവരാണ്. അവർ എന്തു ചെയ്താലും വിലയിരുത്താനും അഭിപ്രായം പറയാനും വിധി എഴുതാനും ഒട്ടേറെ പേരുണ്ടാവും. എന്നാൽ എന്നെപ്പോലെയുള്ള അറുപത് വയസ്സുള്ളവർ എന്തു ചെയ്താലും ഈ പ്രായത്തിലും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ എന്ന അഭിപ്രായം മാത്രമാണ് കേൾക്കേണ്ടി വരിക.”- ആശിഷ് വിദ്യാർഥി പറഞ്ഞു.