കൊല്ലം കളക്ട്രേറ്റിലെ ചുമരുകൾ ഇനി ചരിത്രം പറയും
Last Updated:
അനുഷ്ഠന സ്വഭാവമുള്ള പടയണിയെന്ന കലാരൂപത്തിൻ്റെ വർണ്ണവിസ്മയങ്ങളിലൂടെയാണ് ചിത്രങ്ങൾ ഒരുക്കിയത്.
advertisement
1/6

കൊല്ലത്തിൻ്റെ ഭരണസിരാകേന്ദ്രത്തിൽ എത്തിയാൽ ഇനി ചുമരുകൾ ചരിത്രം പറഞ്ഞു തരും. കൊല്ലത്തിൻ്റെ ചരിത്രം ചുമർ ചിത്രങ്ങളിലൂടെ മനോഹര മാക്കിയിരിക്കുകയാണ് ചിത്രകാരൻ ആശ്രാമം സന്തോഷ്. പടയണി എന്ന തെക്കൻ കേരളത്തിൻ്റെ അനുഷ്ടാന കലയുടെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രങ്ങൾ.
advertisement
2/6
മുൻപ് ഇവിടം ഇങ്ങനെ ആയിരുന്നില്ല, കളക്ട്രേറ്റിലെ ജീവനക്കാരുടെ സംഘടനകൾ അവരുടെ നോട്ടീസുകൾ പതിപ്പിച്ചു ഈ ചുവരുകൾ ഒക്കെ തന്നെയും ഒരു വിശാലമായ നോട്ടീസ് ബോർഡ് ആക്കി മാറ്റി. ചുവരുകൾ ആകെ വികൃതമായ അവസ്ഥ. എന്നാൽ ഇതു ശ്രദ്ധയിൽ പെട്ടപ്പോൾ ജില്ലാ കളക്ടർ എൻ. ദേവിദാസിന്റെ മനസ്സിൽ തോന്നിയ ഒരാശയം ആയിരുന്നു ചുവരുകളിൽ ചരിത്രം വരക്കുക എന്നത്.
advertisement
3/6
ഇതിനായി കൊല്ലത്തിൻ്റെ ചിത്രകാരൻ ആശ്രാമം സന്തോഷിനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് കളക്ട്രേറ്റിൽ എത്തുന്നവർക്ക് കൊല്ലത്തിൻ്റെ ചരിത്രകാരൻമാരെയും ചരിത്രത്തെയും അറിയാൻ അവസരം ഒരുങ്ങിയത്.
advertisement
4/6
വടക്കൻ കേരളത്തിന് പ്രിയം തെയ്യങ്ങൾ ആണെങ്കിൽ ഇങ്ങു തെക്കൻ കേരളത്തിൽ അത് പടയണി ആണ്. അനുഷ്ഠന സ്വഭാവമുള്ള പടയണിയെന്ന കലാരൂപത്തിൻ്റെ വർണ്ണവിസ്മയങ്ങളിലൂടെയാണ് ചിത്രങ്ങൾ ഒരുക്കിയത്. ആധുനിക ചിത്രരചനാ രീതിയിൽ പഴയകാല കലാരൂപങ്ങളെയും ചരിത്രകാരന്മാരെയും എല്ലാം ആശ്രമം സന്തോഷ് എന്ന ചിത്രകാരൻ്റെ നേതൃത്വത്തിൽ 4 ചിത്രകാരൻമാരാണ് ചുമർ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
advertisement
5/6
കളക്ടറേറ്റിൻ്റെ പ്രധാന കവാടം കയറി വരുമ്പോൾ വേലുത്തമ്പി ദളവയുടെ വിവിധ യുദ്ധ സന്ദർഭങ്ങളും, കുണ്ടറ വിളംബരവും കാണാം. കൂടാതെ നിലവിലുണ്ടായിരുന്ന വേലുതമ്പിദളവയുടെ പൂർണ്ണമായ പ്രതിമ അറ്റകുറ്റപ്പണികൾ നടത്തി ചായങ്ങൾ തേച്ച് മനോഹരമാക്കി സ്ഥാപിച്ചിട്ടുണ്ട്.
advertisement
6/6
ഒന്നാം നിലയിൽഗാന്ധിജിയുടെ കൊല്ലം സന്ദർശനത്തിൻ്റെ വിവിധ ഘട്ടങ്ങൾ. രണ്ടാം നിലയിൽ കടക്കൽ വിപ്ലവം. ചിത്രങ്ങളിലൂടെ അറിവും ഒപ്പം ചിത്രകലയുടെ വേറിട്ട ആവിഷ്കാരരീതികളും ആണ് ഈ കാഴ്ചകളെ പുതുമയുള്ളതാക്കുന്നത്.