‘എൻ്റെ കേരളം’ മേള കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എൻ ബാലഗോപാൽ
Last Updated:
ഈ മാസം 20ന് പ്രദർശന വിൽപ്പന മേള സമാപിക്കും. രമേശ് നാരായൺ, മധുശ്രീ നാരായൺ എന്നിവർ അവതരിപ്പിക്കുന്ന സംഗീതവിരുന്ന് സമാപനദിനമായ 20-ന് ഉണ്ടാകും.
advertisement
1/5

സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശനം കൊല്ലം ആശ്രമം മൈതാനിയിൽ ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. മന്ത്രി ചിഞ്ചുറാണി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
advertisement
2/5
ഇടതു സർക്കാർ കഴിഞ്ഞ 9 വർഷക്കാലയളവിൽ ജില്ലയിൽ നടപ്പിലാക്കിയ വികസന ജനക്ഷേമ സേവന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളക്കാണ് കൊല്ലം ആശ്രമം മൈതാനിയിൽ തുടക്കമായത്. വിജ്ഞാന വിനോദപ്രദമായ കാഴ്ചകളും വേറിട്ട രുചികളുടെ ഫുഡ് കോർട്ടുകളും പ്രദർശന നഗരിയിൽ ഉണ്ട്. വിസ്മയ കൗതുക കാഴ്ചകൾക്കൊപ്പം വേറിട്ട കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
3/5
മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷയായ ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും എന്ന് മന്ത്രി ഉദ്ഘാടന വേളയിൽ അറിയിച്ചു.
advertisement
4/5
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സൗജന്യമായ പ്രദർശനം ഒരുക്കിയിരിക്കുന്നത്. സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും 156 സ്റ്റാളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 96 കൊമേഴ്സ്യൽ സ്റ്റാളുകളിൽ വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഉത്പന്ന പ്രദർശനവും വില്പനയുമാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം 20ന് പ്രദർശന വിൽപ്പന മേള സമാപിക്കും.
advertisement
5/5
എല്ലാ ദിവസവും വൈകീട്ട് ഏഴുമുതൽ മുഖ്യവേദിയിൽ കലാപരിപാടികൾ അരങ്ങേറും. രമേശ് നാരായൺ, മധുശ്രീ നാരായൺ എന്നിവർ അവതരിപ്പിക്കുന്ന സംഗീതവിരുന്ന് സമാപനദിനമായ 20-ന് ഉണ്ടാകും.
മലയാളം വാർത്തകൾ/Photogallery/Kerala/Kollam/
‘എൻ്റെ കേരളം’ മേള കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എൻ ബാലഗോപാൽ