TRENDING:

ധുരന്ധറല്ല; ബോളിവുഡ് കൈവിട്ട ഈ ചിത്രമാണ് രൺവീറിന്റെ കരിയർ ബെസ്റ്റെന്ന് സോഷ്യൽ മീഡിയ

Last Updated:
ധുരന്ധറി'ലൂടെ രൺവീറിന് തന്റെ കരിയറിലെ ആദ്യ ദേശീയ അവാർഡ് ലഭിക്കുമെന്നും പലരും പ്രവചിക്കുന്നു
advertisement
1/7
ധുരന്ധറല്ല; ബോളിവുഡ് കൈവിട്ട ഈ ചിത്രമാണ് രൺവീറിന്റെ കരിയർ ബെസ്റ്റെന്ന് സോഷ്യൽ മീഡിയ
മൂന്ന് മാസത്തെ ഇടവേളയിൽ ബോക്സ് ഓഫീസിൽ തന്റെ രണ്ടാമത്തെ 1000 കോടി ചിത്രം സ്വന്തമാക്കി സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് രൺവീർ സിംഗ്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 'ധുരന്ധർ 2' വെറും ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് കളക്ഷൻ നേടിയതോടെ താരത്തിന്റെ കരിയറിലെ സുവർണ്ണകാലമായി ഇത് മാറിക്കഴിഞ്ഞു.
advertisement
2/7
പാകിസ്ഥാനിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന കഥാപാത്രമായി രൺവീർ തകർത്താടിയ ചിത്രം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നാണ് ബോളിവുഡ് സിനിമാ ലോകത്തെ പൊതുവായ അഭിപ്രായം.
advertisement
3/7
എന്നാൽ 'ധുരന്ധറി'ന്റെ വൻ വിജയത്തിനിടയിലും രൺവീറിലെ നടനെ പൂർണ്ണമായും അടയാളപ്പെടുത്തിയ മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. 2021-ൽ പുറത്തിറങ്ങിയ '83' എന്ന ചിത്രമാണ് രൺവീറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
advertisement
4/7
കബീർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രം 1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ഇതിഹാസ താരം കപിൽ ദേവിനെ ലുക്കിലും ഭാവത്തിലും പൂർണ്ണമായും തന്നിലേക്ക് ആവാഹിച്ച രൺവീറിന്റെ പ്രകടനം അന്ന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
advertisement
5/7
250 കോടി ബജറ്റിൽ ഒരുങ്ങിയ '83' പക്ഷേ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗവും തെലുങ്ക് ചിത്രം 'പുഷ്പ'യുമായുള്ള ക്ലാഷുമാണ് ചിത്രത്തിന് തിരിച്ചടിയായത്. 194 കോടി രൂപ മാത്രമാണ് അന്ന് ചിത്രത്തിന് നേടാനായത്.
advertisement
6/7
'83'-ലെ പ്രകടനത്തിന് രൺവീർ ദേശീയ അവാർഡിന് അർഹനായിരുന്നുവെന്നും അന്ന് 'പുഷ്പ'യിലെ പ്രകടനത്തിന് അല്ലു അർജുന് അവാർഡ് നൽകിയത് ശരിയായില്ലെന്നും ചിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്.
advertisement
7/7
'ധുരന്ധർ' പോലെ ഇപ്പോഴത്തെ സാഹചര്യത്തിലാണ് '83' റിലീസ് ചെയ്തിരുന്നതെങ്കിൽ അത് തീർച്ചയായും ആയിരം കോടി ക്ലബ്ബിൽ ഇടം പിടിക്കുമായിരുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. 'ധുരന്ധറി'ലൂടെ രൺവീറിന് തന്റെ കരിയറിലെ ആദ്യ ദേശീയ അവാർഡ് ലഭിക്കുമെന്നും പലരും പ്രവചിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ധുരന്ധറല്ല; ബോളിവുഡ് കൈവിട്ട ഈ ചിത്രമാണ് രൺവീറിന്റെ കരിയർ ബെസ്റ്റെന്ന് സോഷ്യൽ മീഡിയ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories