TRENDING:

കട്ടപ്പുറത്തായ KSRTC ബസുകൾ ഇനി ഭക്ഷണശാലകൾ ആകും; മിൽമയ്ക്ക് പിന്നാലെ കുടുംബശ്രീ

Last Updated:
കെഎസ്ആർടിസി ബസിൽ ഇനി ചെറുകടികൾ മുതൽ നല്ല മീൻകറി കൂട്ടിയുള്ള ഊണ് വരെ ലഭിക്കും
advertisement
1/6
കട്ടപ്പുറത്തായ KSRTC ബസുകൾ ഇനി ഭക്ഷണശാലകൾ ആകും; മിൽമയ്ക്ക് പിന്നാലെ കുടുംബശ്രീ
കെഎസ്ആർടിസി ബസിൽ ഇനി ചെറുകടികൾ മുതൽ നല്ല മീൻകറി കൂട്ടിയുള്ള ഊണ് വരെ ലഭിക്കും. സംശയിക്കേണ്ട ഓടുന്ന ബസിൽ അല്ല. കട്ടപ്പുറത്ത് ആയ ബസ് രൂപമാറ്റം വരുത്തിയ ഷോപ്പിലാണ്. കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് മിൽമ തുടങ്ങിയ കഫെയ്ക്ക് പിന്നാലെയാണ് കുടുംബശ്രീയുടെ പുതിയ സംരംഭത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായത്.
advertisement
2/6
കിഴക്കേക്കോട്ടയില്‍ ആരംഭിച്ച പിങ്ക് കഫേയ്ക്കുള്ള ബസ് കെഎസ്ആര്‍ടിസി നൽകി. റെസ്റ്റോറന്റ് മാതൃകയിലേക്ക് ബസ് മാറ്റിയതും കെഎസ്ആര്‍ടിസി തന്നെയാണ്. എന്നാല്‍ മറ്റ് ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കുടുംബശ്രീ ഒരുക്കി.
advertisement
3/6
അഞ്ച് പേരടങ്ങുന്ന യുവശ്രീ സംരംഭത്തെയാണ് കിഴക്കേക്കോട്ടയിലെ കഫേ നടത്തിപ്പിനായി തെരഞ്ഞെടുത്തത്. പ്രധാനമായും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം ഈ കഫേ വഴി ലഭിക്കും. ഒരു സമയം പത്ത് പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ബസ്സിലുണ്ട്.
advertisement
4/6
രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം. കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് നടത്തുന്ന പരീക്ഷണം വിജയിക്കുമെന്നും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
advertisement
5/6
ഉപയോഗ ശൂന്യമായ ബസ്സുകള്‍ റെസ്‌റ്റോറന്റുകളാക്കി മാറ്റാനുള്ള നയപരമായ തീരുമാനം കെഎസ്ആര്‍ടിസി രണ്ട് മാസം മുന്‍പാണ് കൈക്കൊണ്ടത്. മാസ വാടക ഈടാക്കി ഉപയോഗ ശൂന്യമായ ബസുകള്‍ ഭക്ഷണ വിഭവ വില്‍പ്പനശാലകളാക്കി മാറ്റുന്നത്.
advertisement
6/6
ഒരു മാസം മുൻപാണ് മിൽമ ഇത്തരമൊരു കഫെ ഇതേ സ്ഥലത്ത് ആരംഭിച്ചത്. മിൽമയുടെ എല്ലാ ഉൽപ്പന്നങ്ങളും ഇവിടെനിന്ന് വാങ്ങാനാകും. ഇത് കൂടാതെ കുറച്ച് പേർക്ക് ഇരുന്ന് ചായ കുടിക്കാനും സ്ഥലം ഒരുക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
കട്ടപ്പുറത്തായ KSRTC ബസുകൾ ഇനി ഭക്ഷണശാലകൾ ആകും; മിൽമയ്ക്ക് പിന്നാലെ കുടുംബശ്രീ
Open in App
Home
Video
Impact Shorts
Web Stories