TRENDING:

പൊൻവേഗം! ഒരു ദിവസം മാത്രം കൂടിയത് 18 വർഷം മുമ്പ് ഒരു പവന്റെ വില; ഇന്നത്തെ ഒരു ഗ്രാമിൻ്റെ വിലയ്ക്ക് ഒരു പവനോ?

Last Updated:
മുമ്പൊരിക്കലും ഇല്ലാത്തവിധം സ്വർണവിലയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് വൻ നേട്ടവുമാണ് നൽകുന്നത്
advertisement
1/7
പൊൻവേഗം! ഒരു ദിവസം മാത്രം കൂടിയത് 18 വർഷം മുമ്പ് ഒരു പവന്റെ വില; ഇന്നത്തെ ഒരു ഗ്രാമിൻ്റെ വിലയ്ക്ക് ഒരു പവനോ?
സ്വർണവില ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും പ്രതീക്ഷിക്കാത്ത നിലയിലാണ് സ്വർണവില കൂടുന്നത്. കയ്യിലിരിക്കുന്ന സ്വർണം വിൽക്കാനും, ഇനി സ്വർണവില കുറഞ്ഞാലോ... എന്ന ആത്മവിശ്വാസത്തിൽ സ്വർണം വാങ്ങാതെയും ഇരിക്കുന്നവരുണ്ട്. എന്നാൽ 18 വർഷം കൊണ്ട് സ്വർണ വിലയ്ക്ക് വന്ന വ്യത്യാസം ഒന്ന് പരിശോധിച്ച് നോക്കിയാലോ?
advertisement
2/7
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കേവലം ഒരു ദിവസം കൊണ്ട് സ്വർണവിലയിലുണ്ടായ വർദ്ധനവ്, 18 വർഷം മുമ്പ് ഒരു പവൻ സ്വർണം വാങ്ങാൻ ആവശ്യമായിരുന്ന തുകയ്ക്ക് തുല്യമായി മാറിയിരിക്കുകയാണ്. അന്ന് ഒരു പവൻ സ്വർണം കിട്ടിയിരുന്ന തുകയോളമാണ് ഇന്ന് വെറും 24 മണിക്കൂറിനുള്ളിൽ സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്.
advertisement
3/7
18 വർഷം മുമ്പ്, അതായത് 2008 മാർച്ച് 31-ന് ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില വെറും 8,892 രൂപയായിരുന്നു. ഇന്ന് ഒരു ദിവസം മാത്രം പവന് കൂടിയത് 8,640 രൂപയാണെന്നതാണ് ഞെട്ടിച്ചിരിക്കുന്നത്. 1,31,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ​ഗ്രാമിന്റെ വില 16,395 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും വലിയ സ്വർണവിലയാണിത്.
advertisement
4/7
2009 മുതൽ 2015 വരെയുള്ള കണക്കുകൾ (മാർച്ച് 31 അടിസ്ഥാനമാക്കി) പരിശോധിച്ചാൽ സ്വർണത്തിന്റെ മൂല്യം എത്രത്തോളം വർദ്ധിച്ചുവെന്ന് വ്യക്തമാകും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിലെ സ്വർണവിലയിലുണ്ടായ മാറ്റങ്ങൾ വിപണിയിലെ വലിയ അസ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്.
advertisement
5/7
2009 മാർച്ചിൽ ഒരു പവൻ സ്വർണത്തിന് 11,077 രൂപയായിരുന്ന വില, വെറും മൂന്ന് വർഷത്തിനുള്ളിൽ അതായത് 2012-ൽ 20,880 രൂപയായി ഉയർന്ന് ഇരട്ടിയോളം വർദ്ധനവ് രേഖപ്പെടുത്തി. 2013-ൽ വില 22,240 രൂപ എന്ന നിരക്കിൽ എത്തിയെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ വിപണിയിൽ നേരിയ ഇടിവ് പ്രകടമായിരുന്നു. 2014-ൽ 21,480 രൂപയായും 2015 മാർച്ചിൽ 19,760 രൂപയായും സ്വർണവില താഴ്ന്നു. എന്നാൽ അവിടെ നിന്നുള്ള സ്വർണത്തിന്റെ കുതിപ്പ് ഇന്ന് ഒരു ലക്ഷം രൂപയും പിന്നിട്ട് റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്.
advertisement
6/7
2016 മുതൽ (മാർച്ച് 31 അടിസ്ഥാനമാക്കി) ഈ വർഷം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, 21360 രൂപയായിരുന്നു 2016-ലെ വില. 2017-ൽ വെറും 21,800 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില, എട്ട് വർഷങ്ങൾകഴിഞ്ഞ് 2025-ൽ ആയപ്പോൾ 67,400 രൂപയായി. അതായത് ഈ കാലയളവിൽ സ്വർണവിലയിൽ മൂന്നിരട്ടിയോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 വരെ സ്വർണവിലയിൽ ചെറിയ രീതിയിലുള്ള വർദ്ധനവ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2020-ഓടെയാണ് വിപണിയിൽ വലിയ കുതിപ്പ് പ്രകടമായത്. 2020 മാർച്ചിൽ 30,000 കടന്ന വില പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2024-ൽ 50,000 രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണം, വെറും ഒരു വർഷം കൊണ്ട് 17,200 രൂപയുടെ വർദ്ധനവോടെ 2025 മാർച്ചിൽ 67,400 രൂപയിലെത്തി.
advertisement
7/7
നിലവിൽ 2026-ന്റെ തുടക്കത്തിൽ വില വീണ്ടും കുതിച്ചുയർന്ന് ഒരു ലക്ഷം രൂപയും പിന്നിട്ടിരിക്കുകയാണ്. മുമ്പൊരിക്കലും ഇല്ലാത്തവിധം സ്വർണവിലയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് വൻ നേട്ടവുമാണ് നൽകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളുമാണ് സ്വർണത്തെ വീണ്ടും സുരക്ഷിത നിക്ഷേപമായി മാറ്റുന്നതും വില വർദ്ധനവിന് കാരണമാകുന്നതും.
മലയാളം വാർത്തകൾ/Photogallery/Money/
പൊൻവേഗം! ഒരു ദിവസം മാത്രം കൂടിയത് 18 വർഷം മുമ്പ് ഒരു പവന്റെ വില; ഇന്നത്തെ ഒരു ഗ്രാമിൻ്റെ വിലയ്ക്ക് ഒരു പവനോ?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories