EPFO 3.0 Updates 2025: പിഎഫ് ഭാഗികമായി പിൻവലിക്കൽ; 11 വലിയ മാറ്റങ്ങളെകുറിച്ച് അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ഭാഗിക പിൻവലിക്കലുകൾക്കായി ഏകീകൃത നിയമങ്ങൾ EPFO 3.0 അവതരിപ്പിച്ചു. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്കുള്ള തുക പിൻവലിക്കുന്നതിൽ കൂടുതൽ ഇളവുകളും ഡിജിറ്റൽ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു
advertisement
1/12

EPFO 3.0 പരിഷ്കരണത്തിന്റെ ഭാഗമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഭാഗിക പിൻവലിക്കൽ നിയമങ്ങളിൽ (Partial Withdrawal Rules) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒക്ടോബർ 13ന് ലേബർ മിനിസ്റ്റർ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
advertisement
2/12
തൊഴിലില്ലായ്മ - പഴയ നിയമം അനുസരിച്ച് ഒരു മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം 75% ബാലൻസും, രണ്ട് മാസത്തിന് ശേഷം ബാക്കി 25%-ഉം പിൻവലിക്കാമായിരുന്നു. എന്നാല്‍ നിയമം അനുസരിച്ച് തൊഴിൽ നഷ്ടപ്പെട്ടാലുടൻ 75% തുക പിൻവലിക്കാം. എന്നാൽ പൂർണ്ണമായ തുക പിൻവലിക്കാൻ 12 മാസം വരെ കാത്തിരിക്കണം.
advertisement
3/12
‍പെൻഷൻ പിൻവലിക്കൽ- മുൻപ് രണ്ട് മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം പെൻഷൻ തുക പിൻവലിക്കാമായിരുന്നു. പുതിയ പരിഷ്കരണത്തിൽ പെൻഷൻ തുക പിൻവലിക്കാനുള്ള കാത്തിരിപ്പ് കാലാവധി 36 മാസമായി വർധിപ്പിച്ചു.
advertisement
4/12
സ്ഥാപനം അടച്ചുപൂട്ടുകയോ ലോക്കൗട്ടോ ഉണ്ടായാൽ- നേരത്തെ ജീവനക്കാരന്റെ വിഹിതമോ അല്ലെങ്കിൽ മൊത്തം തുകയുടെ 100 ശതമാനമോ പിൻവലിക്കാമായിരുന്നു. പുതിയ നിയമപ്രകാരം മൊത്തം തുകയുടെ 75% പിൻവലിക്കാം. ബാക്കി 25% മിനിമം ബാലൻസായി നിലനിർത്തണം.
advertisement
5/12
പകർച്ചവ്യാധി- മുൻപ് മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (BW + DA) അല്ലെങ്കിൽ ബാലൻസിന്റെ 75%, ഇതിൽ ഏതാണോ കുറവ് അത് പിൻവലിക്കാം. ഇപ്പോൾ ഇതേ വ്യവസ്ഥകൾ തുടരുന്നുണ്ടെങ്കിലും, പുതിയ സ്റ്റാൻഡേർഡ് സർവീസ് നിബന്ധനകളുമായി ഇതിനെ യോജിപ്പിച്ചിട്ടുണ്ട്.
advertisement
6/12
പ്രകൃതിക്ഷോഭം- മുൻപ് 5,000 രൂപയോ അല്ലെങ്കിൽ പലിശ സഹിതം സ്വന്തം വിഹിതത്തിന്റെ 50 ശതമാനമോ പിൻവലിക്കാം. പുതിയ നിയമം അനുസരിച്ച് ഭാഗികമായ എല്ലാ പിൻവലിക്കലുകൾക്കും കുറഞ്ഞത് 12 മാസത്തെ സർവീസ് കാലാവധി നിർബന്ധമാക്കി.
advertisement
7/12
ചികിത്സാ ആവശ്യങ്ങൾക്ക്- പഴയ നിയമപ്രകാരം സ്വന്തം ആവശ്യത്തിനോ കുടുംബാംഗങ്ങളുടെ ആവശ്യത്തിനോ ആയി 6 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും അല്ലെങ്കിൽ ജീവനക്കാരന്റെ വിഹിതമോ പിൻവലിക്കാം. ഒന്നിലധികം തവണ ഇത് സാധ്യമായിരുന്നു. പുതിയ നിയത്തിലും അതേ ഘടന തുടരുന്നുവെങ്കിലും കുറഞ്ഞത് 12 മാസത്തെ സർവീസ് കാലാവധി പൂർത്തിയാക്കിയിരിക്കണം.
advertisement
8/12
വിദ്യാഭ്യാസം, വിവാഹം- നേരത്തെ 7 വർഷത്തെ അംഗത്വത്തിന് ശേഷം സ്വന്തം വിഹിതത്തിന്റെ 50% പിൻവലിക്കാമായിരുന്നു. വിദ്യാഭ്യാസത്തിന് 3 തവണയും വിവാഹത്തിന് 2 തവണയും മാത്രം. പുതിയ നിയമത്തിൽ പിൻവലിക്കാവുന്ന തവണകളുടെ എണ്ണം വർധിപ്പിച്ചു. വിദ്യാഭ്യാസത്തിനായി 10 തവണയും വിവാഹ ആവശ്യങ്ങൾക്കായി 5 തവണയും തുക പിൻവലിക്കാം.
advertisement
9/12
വീട് വാങ്ങൽ അല്ലെങ്കിൽ നിർമാണം- നേരത്തെ 24-36 മാസത്തെ സർവീസിന് ശേഷം അനുവദിച്ചിരുന്നു. ഇത് ഒരു തവണ മാത്രമേ സാധ്യമായിരുന്നുള്ളൂ. ഇപ്പോൾ എല്ലാത്തരം ഭാഗിക പിൻവലിക്കലുകൾക്കും 12 മാസത്തെ സർവീസ് കാലാവധി എന്ന ഏകീകൃത നിയമം ബാധകമാക്കി.
advertisement
10/12
വീട് പുതുക്കിപ്പണിയൽ- 12 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും അല്ലെങ്കിൽ സ്വന്തം വിഹിതമോ പിൻവലിക്കാമായിരുന്ന പഴയ വ്യവസ്ഥകൾ തന്നെ തുടരുന്നു.
advertisement
11/12
ഭവന വായ്പാ തിരിച്ചടവ്- പഴയ നിയമപ്രകാരം 36 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും അല്ലെങ്കിൽ മൊത്തം ബാലൻസ് തുകയോ പിൻവലിക്കാം. സർവീസ് കാലയളവിൽ ഒരു തവണ മാത്രമായിരുന്നു ഇത്. എന്നാൽ പുതിയ നിയമപ്രകാരം പഴയ മാനദണ്ഡങ്ങൾ തുടരുന്നുണ്ടെങ്കിലും, ഡിജിറ്റൽ അപേക്ഷാ നടപടികൾ ലളിതമാക്കി.
advertisement
12/12
വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങൽ- പലിശ സഹിതമുള്ള ആകെ വിഹിതത്തിന്റെ 90% വരെയോ അല്ലെങ്കിൽ വീട് വാങ്ങുന്നതിനുള്ള ചിലവോ (ഇതിൽ ഏതാണോ കുറവ്) ഒരു തവണ പിൻവലിക്കാമായിരുന്നു. പുതിയ പരിഷ്കാരത്തിലും ഇതേ വ്യവസ്ഥകൾ തന്നെ തുടരുന്നു. എന്നാൽ ഡിജിറ്റൽ പ്രോസസിംഗ് വരുന്നതോടെ ഈ ഇടപാടുകൾ കൂടുതൽ സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
EPFO 3.0 Updates 2025: പിഎഫ് ഭാഗികമായി പിൻവലിക്കൽ; 11 വലിയ മാറ്റങ്ങളെകുറിച്ച് അറിയാം