വീടിന് പുറത്ത് പ്രതിഷേധ ചൂട്; അകത്ത് സുഹൃത്തിന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ
- Published by:Anuraj GR
- news18-malayalam
Last Updated:
രഞ്ജിത്തിന്റെ പെങ്ങളുടെ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീൽ തന്നെ. (റിപ്പോർട്ടും ചിത്രങ്ങളും- സി.വി അനുമോദ്)
advertisement
1/7

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത്, വീടിന് മുൻപിൽ പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ട സമയത്ത് മന്ത്രി കെ.ടി. ജലീലിന്റെ വീട്ടിൽ ഒരു വ്യത്യസ്തമായ ചടങ്ങ് നടന്നു. ചോറൂണ്.
advertisement
2/7
കാവും പുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് കെടി ജലീൽ ചോറു നൽകി, പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര.
advertisement
3/7
ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീൽ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു.
advertisement
4/7
വിവാദം കൊടുമ്പിരിക്കൊള്ളുന്നതൊന്നും ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറയുന്നു.
advertisement
5/7
" മന്ത്രി ക്വാറന്റൈനിൽ ആയത് കൊണ്ടാണ് ചടങ്ങ് നീണ്ടു പോയത്. ഇന്ന് ചോറൂൺ നടത്തണം എന്ന് കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. മറ്റ് പ്രശ്നങ്ങൾ ഒന്നും ഇതിനെ ബാധിക്കില്ല" രഞ്ജിത്ത് പറഞ്ഞു.
advertisement
6/7
രഞ്ജിത്തിന്റെ പെങ്ങളുടെ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീൽ തന്നെ.
advertisement
7/7
പുറത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും വീടിനുള്ളിൽ കാണാൻ എത്തുന്നവരുടെ കാര്യങ്ങൾ കേട്ടും പരിഹരിച്ചും മന്ത്രി സജീവമാണ്. ചോദ്യങ്ങൾ ചോദിക്കുന്നമാധ്യമങ്ങളോട് ഒഴികെ.
മലയാളം വാർത്തകൾ/Photogallery/Kerala/
വീടിന് പുറത്ത് പ്രതിഷേധ ചൂട്; അകത്ത് സുഹൃത്തിന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ