TRENDING:

Shawarma |ഷവർമ വിൽക്കാൻ ലൈസൻസ്; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയും തടവും

Last Updated:
ലൈസൻസ് ഇല്ലാതെ ഷവർമ വിറ്റാൽ പിഴയും തടവ് ശിക്ഷയും നിർദേശിക്കുന്ന മാർഗ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.
advertisement
1/9
ഷവർമ വിൽക്കാൻ ലൈസൻസ്; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയും തടവും
ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.
advertisement
2/9
പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം.
advertisement
3/9
അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ല.
advertisement
4/9
നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.
advertisement
5/9
വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണമെന്ന് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
advertisement
6/9
വൃത്തിയുള്ള സാഹചര്യത്തിൽ ഷവർമുണ്ടാക്കണം. സ്റ്റാൻഡ്, മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന കത്തി എന്നിവ വൃത്തിയുള്ളതായിരിക്കണം.
advertisement
7/9
പാചകക്കാരൻ ഹെയർക്യാപ്പും ഗ്ലൗസും ധരിക്കണം. ഉടമ തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.
advertisement
8/9
കോഴിയിറച്ചി 15 മിനുട്ടും ബീഫ് 30 മിനുട്ടും തുടർച്ചയായി വേവിക്കണം. മുറിച്ചെടുക്കുന്ന ബീഫോ ആട്ടിറച്ചിയോ 15 സെക്കന്റ് 71 ഡിഗ്രി സെൽഷ്യസിൽ രണ്ടാമത് വേവിക്കണം. കോഴിയിറച്ചി 15 സെക്കന്റ് 74 ഡിഗ്രി സെൽഷ്യസിൽ രണ്ടാമതും വേവിക്കണം.
advertisement
9/9
കുബൂസ് , ഇറച്ചി എന്നിവ വാങ്ങിയ തീയ്യതി ഉൾപ്പെടെ രേഖപ്പെടുത്തിയ ലേബൽ വേണം. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്. തയ്യാറാക്കാൻ പച്ചമുട്ട ഉപയോഗിക്കരുത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Shawarma |ഷവർമ വിൽക്കാൻ ലൈസൻസ്; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയും തടവും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories