TRENDING:

തെരുവ്നായ പ്രതിസന്ധി കേരളത്തെ വീണ്ടും പിടിമുറുക്കുന്നു!

Last Updated:
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രാതീയം വർധിക്കുന്നത് കേരളത്തിൽ പൊതുസുരക്ഷാ ആശങ്ക അഭിമുഖീകരിക്കുന്നു. സമീപകാല സംഭവങ്ങൾ ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷക്കായിയുളള ഫലപ്രദമായ പരിഹാരങ്ങളുടെ ആവശ്യകതക്ക് അടിവരയിടുകയാണ്.
advertisement
1/6
തെരുവ്നായ പ്രതിസന്ധി കേരളത്തെ വീണ്ടും പിടിമുറുക്കുന്നു!
സൗന്ദര്യത്തിനും സംസ്‌കാരത്തിനും പേരുകേട്ട കേരളം, വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ എണ്ണത്തോടെ പൊതുസുരക്ഷാ ആശങ്ക അഭിമുഖീകരിക്കുന്നു. സമീപകാല സംഭവങ്ങൾ ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷക്കായിയുളള ഫലപ്രദമായ പരിഹാരങ്ങളുടെ ആവശ്യകതക്ക് അടിവരയിടുകയാണ്.
advertisement
2/6
കണ്ണൂരിൽ 2023 ജൂൺ 11-ന് ഒരു കൂട്ടം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 11 വയസ്സുള്ള ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടി കൊല്ലപ്പെട്ടു. ഒരു നിസ്സഹയ ജീവനെടുത്ത ഈ ദാരുണ സംഭലം ഏറെ ചർച്ചാവിഷയമായിരുന്നു. ഇത് പൊതുരോഷത്തിന് കാരണമാവുകയും കർശനമായ മൃഗ നിയന്ത്രണ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വീണ്ടും സമാന സംഭവങ്ങൾ ആവർത്തിക്കുന്നു.
advertisement
3/6
ദിവസങ്ങൾക്കു മുൻപ് മലപ്പുറത്തെ സമാനമായ സംഭവം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. അവിടെ മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ അക്രമാസക്തരായ തെരുവുനായകൾ പിന്തുടരുന്നതായി കാണാം. ഭാഗ്യവശാൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സംഭവം സമൂഹത്തിൽ, ഇതോടെ പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ഭയത്തെ ഉയർത്തിക്കാട്ടി.
advertisement
4/6
കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഘടകമായ ടൂറിസം വ്യവസായത്തെയും തെരുവ്നായ പ്രശ്നം ബാധിക്കുന്നു. താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഫലപ്രദമായ മാനേജ്മെൻ്റ് കണ്ടെത്തേണ്ടതിൻ്റെ പ്രാധാന്യം ഇത് അടിവരയിടുന്നു.
advertisement
5/6
കമ്മ്യൂണിറ്റി വന്ധ്യംകരണ ക്യാമ്പുകളും ദത്തെടുക്കൽ ഡ്രൈവുകളും പോലുള്ള സംരംഭങ്ങളിൽ പ്രാദേശിക മുനിസിപ്പാലിറ്റികളും മൃഗസംരക്ഷണ സംഘടനകളും സഹകരിക്കേണ്ടതുണ്ട്. മൃഗങ്ങളോടുള്ള അനുകമ്പ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തെരുവ് നായ്ക്കളുടെ എണ്ണം ശരിയായ തോതിൽ നിയന്ത്രിക്കുക എന്നതാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.
advertisement
6/6
സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് തുടർച്ചയായ നീരീക്ഷണം, ചർച്ചകൾ, മൃഗസംരക്ഷണ നിയമങ്ങളുടെ ശക്തമായ നിർവ്വഹണം, ഫലപ്രദമായ നിയന്ത്രണ നടപടികൾ എന്നിവ അത്യാവിശ്യമാണ്. അത്തരം ശ്രമങ്ങളിലൂടെ മാത്രമേ കേരളത്തിന് അതിൻ്റെ മൃഗങ്ങളുടെ ക്ഷേമം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയൂ.
മലയാളം വാർത്തകൾ/Photogallery/Kerala/Malappuram/
തെരുവ്നായ പ്രതിസന്ധി കേരളത്തെ വീണ്ടും പിടിമുറുക്കുന്നു!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories