TRENDING:

മഴയും ലോക്ക്ഡൗണും തിരിച്ചടിയായി; വേങ്ങരയിലെ കർഷകർക്ക് തണ്ണീർ മത്തൻ ഇപ്പോൾ 'കണ്ണീർ' മത്തൻ

Last Updated:
കൃഷി ചെയ്യാൻ തുടങ്ങിയതിൽ വച്ച് ഏറ്റവും മികച്ച വിളവ് ആണ് ഇത്തവണ ലഭിച്ചത്. ഒരേക്കറിൽ നിന്ന് 10 ടൺ വരെ തണ്ണിമത്തൻ ലഭിച്ചു. പക്ഷേ കോവിഡ് വ്യാപനവും ലോക് ഡൗണും കാലം തെറ്റി പെയ്ത കനത്ത മഴയും കർഷകർക്ക് ഇടിത്തീ ആയി. ( റിപ്പോർട്ട്-അനുമോദ് സിവി)
advertisement
1/7
വേങ്ങരയിലെ കർഷകർക്ക് തണ്ണീർ മത്തൻ ഇപ്പോൾ 'കണ്ണീർ' മത്തൻ
അപ്രതീക്ഷിത മഴയും ലോക് ഡൗണും കാരണം പ്രതിസന്ധിയിൽ പെട്ടിരിക്കയാണ് വേങ്ങര മേഖലയിലെ തണ്ണിമത്തൻ കർഷകർ.  വിളവെടുത്തത് വിപണനം ചെയ്യാൻ ആകുന്നില്ല, പാടത്ത് വെള്ളം നിറഞ്ഞതിനാൽ ഇനി ഉള്ളത് വിളയുമോ എന്നും അറിയില്ല. കൃഷി നഷ്ടം റിപ്പോർട്ട് ചെയ്യാൻ സാങ്കേതിക പ്രശ്നങ്ങൾ കാരണം സാധിക്കുന്നുമില്ല.
advertisement
2/7
വേങ്ങര കൂരിയാട് പാടശേഖരത്തിൽ വിളഞ്ഞു കിടക്കുന്ന തണ്ണിമത്തൻ പറിച്ചെടുക്കുമ്പോൾ കൃഷി ഇറക്കിയ ജാഫറിനും ഷബീറലിക്കും നാരായണനും ശങ്കരനുമൊക്കെ സാധാരണ രീതിയിൽ ഉള്ള് കുളിരേണ്ടത് ആണ്. കാരണം വിളഞ്ഞു കിടക്കുന്ന തണ്ണിമത്തൻ ഒരെണ്ണം തന്നെ ആറേഴ് കിലോ വരും. മിക്ക തണ്ണിമത്തനും നല്ല തൂക്കം ഉണ്ട്.
advertisement
3/7
കൃഷി ചെയ്യാൻ തുടങ്ങിയതിൽ വച്ച് ഏറ്റവും മികച്ച വിളവ് ആണ് ഇത്തവണ ലഭിച്ചത്. ഒരേക്കറിൽ നിന്ന് 10 ടൺ വരെ തണ്ണിമത്തൻ ലഭിച്ചു. പക്ഷേ കോവിഡ് വ്യാപനവും ലോക് ഡൗണും കാലം തെറ്റി പെയ്ത കനത്ത മഴയും കർഷകർക്ക് ഇടിത്തീ ആയി. പാടത്ത് കിടന്ന് കേട് വന്ന് പോകരുത് എന്ന് കരുതി പറിച്ചെടുത്ത് കൂട്ടി വെക്കുക ആണ് കർഷകർ. ഇനി എന്ത് ചെയ്യണം എന്നും അറിയില്ല.
advertisement
4/7
"പാടത്ത് വെള്ളം കയറിയതോടെ തണ്ണിമത്തൻ പറിക്കാതെ വേറെ വഴി ഇല്ല. വിളവെടുത്തവ വിൽക്കാനും സാധിക്കുന്നില്ല. ലോക്ഡൗൺ വന്നില്ലായിരുന്നു എങ്കിൽ ഹൈവേയുടെ ഓരത്ത് കൂട്ടിയിട്ട് എങ്കിലും കച്ചവടം നടത്താനായിരുന്നു. ഇപ്പൊൾ അതും പറ്റില്ല. ഇനി ഇതെല്ലാം ആരു വാങ്ങും എന്ന് അറിയില്ല" നാരായണൻ പറയുന്നു.
advertisement
5/7
ഊരകം മേഖലയിൽ തണ്ണിമത്തൻ വിളവെടുക്കാൻ ആകുന്നതെയുള്ളൂ.  അപ്പോഴാ ആണ് കനത്ത മഴ എല്ലാം മുക്കി കളഞ്ഞത്. ഇനി ഈ തണ്ണിമത്തൻ ഒന്നും മൂക്കില്ല, എല്ലാം വെള്ളം ഇറങ്ങി നശിക്കും.
advertisement
6/7
" 10 ദിവസം കൂടി വേണം എല്ലാം മൂപ്പെത്താൻ. പക്ഷേ അപ്പോഴേക്കും പാടം മുഴുവൻ മുങ്ങി. ഇങ്ങനെ വെള്ളത്തിൽ കിടന്നാൽ തണ്ണിമത്തൻ കേട് വരികയാണ് ചെയ്യുക. ഇനി ഇപ്പൊ എന്ത് ചെയ്യാൻ...എല്ലാം നഷ്ടമായി " ഊരകം മേഖലയിലെ കർഷകൻ അബ്ദുളള പറയുന്നു.
advertisement
7/7
വേങ്ങര മേഖലയിൽ ആകെ 20 ഏക്കറിൽ തണ്ണിമത്തൻ കൃഷി ഇറക്കിയിട്ടുണ്ട്. ഊരകം മേഖലയിൽ 5 ഏക്കറിലും  .  ഒരേക്കറിൽ 10 ടൺ വച്ച് വിളവും കിട്ടി..ശാസ്ത്രീയ രീതിയിൽ കൃഷി ഇറക്കാൻ തന്നെ ഒരേക്കറിന് 60000 രൂപയിൽ ഏറെ ചെലവ് ഉണ്ട്..കൃഷി നാശം ഓൺലൈൻ ആയി റെജിസ്റ്റർ ചെയ്യാൻ ആണ് സര്‍ക്കാർ നിർദേശം. സാങ്കേതിക പ്രശ്നം കാരണം പലർക്കും അതിന് സാധിക്കുന്നില്ല.
മലയാളം വാർത്തകൾ/Photogallery/Kerala/
മഴയും ലോക്ക്ഡൗണും തിരിച്ചടിയായി; വേങ്ങരയിലെ കർഷകർക്ക് തണ്ണീർ മത്തൻ ഇപ്പോൾ 'കണ്ണീർ' മത്തൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories