പെരുമ്പാവൂരിലും പായിപ്പാട്ട് മോഡൽ; ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം
- Published by:Gowthamy GG
- news18-malayalam
Last Updated:
പെരുമ്പാവൂർ ബംഗാൾ കോളനിയിലെ അതിഥി തൊഴിലാളികളാണ് ഉച്ചയ്ക്ക് പ്രതിഷേധവുമായി എത്തിയത്.ആവശ്യത്തിന് ഭക്ഷണം തികഞ്ഞില്ലെന്നാണ് പരാതി. റിപ്പോർട്ട്/ ചിത്രങ്ങൾ: സിജോ വി ജോൺ
advertisement
1/8

കൊച്ചി: ആവശ്യത്തിന് ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ബംഗാൾ കോളനിയിലെ നൂറിലധികം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
advertisement
2/8
പെരുമ്പാവൂർ ബംഗാൾ കോളനിയിലെ അതിഥി തൊഴിലാളികളാണ് ഉച്ചയ്ക്ക് പ്രതിഷേധവുമായി എത്തിയത്.ആവശ്യത്തിന് ഭക്ഷണം തികഞ്ഞില്ലെന്നാണ് പരാതി.
advertisement
3/8
അതേസമയം ആവശ്യത്തിന് ഭക്ഷണമൊരുക്കിയിട്ടുണ്ടെന്നും തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വി എസ് സുനിൽകുമാർ ആരോപിച്ചു.
advertisement
4/8
ബംഗാൾ കോളനിയിലെ തൊഴിലാളികൾക്ക് ആവശ്യത്തിന് ഭക്ഷണം ഒരുക്കിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എന്നാൽ മറ്റിടങ്ങളിൽ നിന്ന് ആളുകൾ ഇവിടെ എത്തി ഭക്ഷണം കഴിയ്ക്കുകയും ചെയ്തിരുന്നു.
advertisement
5/8
ചോറും പരിപ്പ് കറിയുമാണ് അതിഥി തൊഴിലാളികൾക്ക് തയ്യാറാക്കിയിരുന്നത്. എന്നാൽ ചപ്പാത്തി വേണമെന്നും തൊഴിലാളികൾ നിർബന്ധം പിടിയ്ക്കുകയും ചെയ്തു.
advertisement
6/8
പൊലീസും ജനപ്രതിനിധികളും എത്തിയാണ് തൊഴിലാളികളെ അനുനയിപ്പിച്ച് തിരിച്ചയച്ചത്.
advertisement
7/8
പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ മന്ത്രി വി എസ് സുനിൽകുമാറും ജില്ലാ കളക്ടർ എസ് സുഹാസും സ്ഥലത്തെത്തി. തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് വി എസ് സുനിൽ കുമാർ പറഞ്ഞു.
advertisement
8/8
തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും വി എസ് സുനിൽകുമാറും ആരോപിച്ചു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് മാത്രമായി കമ്യൂണിറ്റി കിച്ചൻ പെരുമ്പാവൂരിൽ ഒരിക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
പെരുമ്പാവൂരിലും പായിപ്പാട്ട് മോഡൽ; ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം