TRENDING:

'വെറും വാക്ക് പറയാറില്ല'; KSRTC ഡ്രൈവിങ്ങ് സ്കൂളിലെ ആദ്യ ബാച്ചിലെ 30 പേർക്ക് ലൈസൻസ് നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍

Last Updated:
'KSRTC ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കുമെന്ന് പറഞ്ഞു, ആരംഭിച്ചു. ആദ്യ ബാച്ചിന് ലൈസൻസ് വിതരണം ചെയ്തു'
advertisement
1/5
'വെറും വാക്ക് പറയാറില്ല'; KSRTC ഡ്രൈവിങ്ങ് സ്കൂളിലെ ആദ്യ ബാച്ചിലെ 30 പേർക്ക് ലൈസൻസ് നൽകി മന്ത്രി കെബി ഗണേഷ് കുമാര്‍
കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്കൂളിലെ ആദ്യ ബാച്ചിലെ 30 പേർക്ക് ലൈസൻസ് നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്.
advertisement
2/5
'വെറുംവാക്ക് പറയാറില്ലാ, ചെയ്യുവാൻ പറ്റുന്ന കാര്യമേ പറയൂ. പറയുന്ന കാര്യം ചെയ്യും. KSRTC ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കുമെന്ന് പറഞ്ഞു, ആരംഭിച്ചു. ആദ്യ ബാച്ചിന് ലൈസൻസ് വിതരണം ചെയ്യുന്നു. സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
3/5
ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മന്ത്രി ലൈസന്‍സ് വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സ്റ്റാഫ് ട്രയിനിങ് കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി (HMV, LMV, Two Wheeler) ഇതുവരെ 182 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്.
advertisement
4/5
ജൂൺ 26നാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെഎസ്ആർടിസി ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്ന പദ്ധതി ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.
advertisement
5/5
വനിതകൾക്ക് ട്രെയിനിങ് നൽകുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇൻസ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഫീസ് നിരക്കിൽ ഇളവ് അനുവദിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
'വെറും വാക്ക് പറയാറില്ല'; KSRTC ഡ്രൈവിങ്ങ് സ്കൂളിലെ ആദ്യ ബാച്ചിലെ 30 പേർക്ക് ലൈസൻസ് നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories