'ഗഡ്കരിക്ക് നന്ദി'; ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ - ബോഡിമേട്ട് റോഡ്; ചിത്രങ്ങള്‍ പങ്കുവെച്ച് മുഹമ്മദ് റിയാസ്
- Published by:Sarika KP
- news18-malayalam
Last Updated:
കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
advertisement
1/5

ഇടുക്കി ജില്ലയുടെ വികസന സാദ്ധ്യതകൾക്ക് കുതിപ്പേകാൻ ദേശീയപാതയിൽ നിർമാണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
advertisement
2/5
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
advertisement
3/5
മൂന്നാറില്‍ എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറിയെന്നും കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ റോഡിന്റെ ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് മന്ത്രിയുടെ പ്രഖ്യാപനം.
advertisement
4/5
നിർമാണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ച ഉദ്ഘാടനമാണ് ജനുവരി 5ന് നടത്താൻ ഒടുവിൽ തീരുമാനിച്ചത്. ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും മൂന്നാറിലെ ചടങ്ങിൽ കേന്ദ്രമന്ത്രി നിർവഹിക്കും
advertisement
5/5
381.76 കോടി രൂപ ചെലവിലാണ് 42 കിലോമീറ്റർ റോഡിന്റെ വീതികൂട്ടൽ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. നാലുമീറ്റർമാത്രം വീതി ഉണ്ടായിരുന്ന ഇടുങ്ങിയ റോഡ് 15 മീറ്റർ വീതിയിലാണ് പുനർനിർമിച്ചിരിക്കുന്നത്. സൂചനാബോർഡുകൾ, സീബ്രാവരകൾ തുടങ്ങി റോഡിന്റെ അവസാനഘട്ട പണികളും പൂർത്തിയായിക്കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
'ഗഡ്കരിക്ക് നന്ദി'; ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ - ബോഡിമേട്ട് റോഡ്; ചിത്രങ്ങള്‍ പങ്കുവെച്ച് മുഹമ്മദ് റിയാസ്