TRENDING:

തിരുവോണ നാളിൽ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ഓണസമ്മാനങ്ങള്‍ നല്‍കി

Last Updated:
സമൂഹമാധ്യമത്തിലൂടെ ഓണാശംസ അറിയിച്ച മന്ത്രി ആരോഗ്യ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു
advertisement
1/5
തിരുവോണ നാളിൽ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ഓണസമ്മാനങ്ങള്‍ നല്‍കി
തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓണസമ്മാനങ്ങൾ നൽകി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്എടിയിലും ജനറല്‍ ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും നല്‍കിയിട്ടാണ് മന്ത്രി മടങ്ങിയത്.
advertisement
2/5
സമൂഹമാധ്യമത്തിലൂടെ ഓണാശംസ അറിയിച്ച മന്ത്രി ആരോഗ്യ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: എല്ലാവര്‍ക്കും തിരുവോണ ദിനാശംസകള്‍. രോഗം മൂലം നമ്മളിൽ അനേകം പേർ ചികിത്സക്കായി ആശുപത്രികളിലുണ്ട്. തിരുവോണ ദിവസം കുടുംബങ്ങള്‍ക്കൊപ്പം കഴിയാതെ കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്.
advertisement
3/5
അങ്ങനെ ജോലി ചെയ്യുന്ന പ്രിയപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനും അവരില്‍ ചിലര്‍ക്കെങ്കിലുമൊപ്പം അല്‍പസമയം ചെലവഴിക്കാനും രോഗികളെ കാണുന്നതിനും ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്എടിയിലും ആരോരുമില്ലാത്തവര്‍ സംരക്ഷിക്കപ്പെടുന്ന ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും സന്ദര്‍ശനം നടത്തി. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമായി ആശയവിനിമയം നടത്തി.
advertisement
4/5
150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ മന്ത്രി വീണാ ജോർജിനൊപ്പം ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവര്‍ക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു.
advertisement
5/5
അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലുള്ളവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടല്‍ നടത്തി. 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ അന്ന് കഴിഞ്ഞിരുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. സാമൂഹ്യനീതി വകുപ്പും പുനരധിവാസം ഏറ്റെടുത്തിരുന്നു. നിലവില്‍ 69 പേരാണ് ജനറല്‍ ആശുപത്രിയില്‍ പുനരധിവാസം കാത്ത് കഴിയുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 
മലയാളം വാർത്തകൾ/Photogallery/Kerala/
തിരുവോണ നാളിൽ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ഓണസമ്മാനങ്ങള്‍ നല്‍കി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories