TRENDING:

ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; യൂത്ത് കോൺഗ്രസ്, ബിജെപി മാർച്ചിൽ സംഘർഷം

Last Updated:
ലാത്തി ചാർജിൽ പ്രതിഷേധിച്ച് ബി.ജെ.പി ശനിയാഴ്ച കരിദിനമായി ആചരിക്കും.
advertisement
1/8
ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; യൂത്ത് കോൺഗ്രസ്, ബിജെപി മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം.
advertisement
2/8
ജലീലിന്റെ കോലം കത്തിച്ചശേഷം ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി.
advertisement
3/8
ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എസ്. എം ബാലു, മുക്കോല ബിജു, വഞ്ചിയൂർ വിഷ്ണു എന്നിവർക്ക് പരുക്കേറ്റു.
advertisement
4/8
കെടി ജലീലിന്റെ കോലം കത്തിച്ച ശേഷം സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം വീണ്ടും ശക്തമായതോടെ ലാത്തി ചാർജ് ആരംഭിക്കുകയായായിരുന്നു.
advertisement
5/8
ലാത്തിച്ചാർജിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തി. പിന്നാലെ ബിജെപി പ്രവർത്തകരെത്തി ബാരികേഡ് തള്ളിമാറ്റാൻ ശ്രമിച്ചു.
advertisement
6/8
ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളമുണ്ടായി. ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
advertisement
7/8
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലാത്തി ചാർജിൽ അഞ്ചോളം പ്രവർത്തകർക്ക് പരുക്കേറ്റു.
advertisement
8/8
പ്രവർത്തകർക്ക് പരുക്കേറ്റ വിവരം അറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സെക്രട്ടേറിയറ്റിനു മുന്നിലെത്തി. മന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ലാത്തി ചാർജിൽ പ്രതിഷേധിച്ച് ബി.ജെ.പി ശനിയാഴ്ച കരിദിനമായി ആചരിക്കും.
മലയാളം വാർത്തകൾ/Photogallery/Kerala/
ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; യൂത്ത് കോൺഗ്രസ്, ബിജെപി മാർച്ചിൽ സംഘർഷം
Open in App
Home
Video
Impact Shorts
Web Stories