വിളയൂരിലെ ഒന്നാം വിള നെൽകൃഷിക്ക് നൂറുമേനി വിളവ്
Last Updated:
ഒന്നരപതിറ്റാണ്ടിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് ഇറക്കിയ ഒന്നാം വിള നെൽകൃഷിക്ക് നൂറുമേനി വിളവ്.
advertisement
1/5

15 വര്‍ഷത്തിന് ശേഷം വിളയൂർ മാങ്കുറ്റി പാടശേഖരത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഒന്നാം വിള നെൽകൃഷി ഇറക്കിയത്. ഏഴ് എക്കറിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.
advertisement
2/5
പ്രദേശത്തെ കർഷകരായ രാജേഷ്, മണികണ്ഠൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ നെൽ കൃഷി ഇറക്കിയത്.
advertisement
3/5
മഴ വിട്ട് നിന്ന സാഹചര്യത്തിലാണ് തൃശ്ശൂരിൽ നിന്നും കൊയ്ത്ത് മെതി യന്ത്രം എത്തിച്ച് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. ഒരു മണിക്കൂറിന് 2400 രൂപയാണ് ഇതിനായ് വാങ്ങുന്നത്.
advertisement
4/5
തൊഴിലാളികളെ കിട്ടാനില്ലാത്തത് തന്നെയാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. ജലസേചനത്തിന് ശാശ്വതമായ പരിഹാരങ്ങൾ ഇല്ലാത്തതും കർഷകരെ വലയ്ക്കുന്നുണ്ട്.
advertisement
5/5
ജ്യോതി നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. പന്നിശല്യവും കാലാവസ്ഥാ പ്രശ്‌നങ്ങളുമെല്ലാം മറി കടന്ന് നടത്തിയ കൃഷിയിൽ മികച്ച വിളവ് ലഭിച്ചുവെന്ന് കർഷകൻ കെ.രാജേഷ് പറഞ്ഞു.