TRENDING:

PM Modi Wayanad Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ; കാൽനടയായി ദുരന്തഭൂമിയിൽ; കരുതലോടെ ക്യാമ്പിലും ആശുപത്രിയിലും

Last Updated:
PM Modi Visit Landslide-Hit Wayanad Updates: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നു കണ്ടും ക്യാമ്പിലും ആശുപത്രിയിലും കഴിയുന്ന ദുരന്തബാധിതരെ ചേർത്തുപിടിച്ചും ആശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement
1/21
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ; കാൽനടയായി ദുരന്തഭൂമിയിൽ; കരുതലോടെ ക്യാമ്പിലും ആശുപത്രിയിലും
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്
advertisement
2/21
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
advertisement
3/21
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു
advertisement
4/21
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈചേർത്തുപിടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.
advertisement
5/21
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വയനാട്ടിലേക്ക് പോയി. മുഖ്യമന്ത്രിക്കൊപ്പം ദുരന്തമേഖലയുടെ അകാശനിരീക്ഷണം നടത്തി.
advertisement
6/21
ആകാശനിരീക്ഷണത്തിനുശേഷം കൽപറ്റ എസ്കെഎംജെ സ്കൂളിലെ ഹെലിപാഡിൽ ഇറങ്ങിയശേഷം വാഹനത്തിലായിരുന്നു പ്രധാനമന്ത്രി ദുരന്തമേഖലയിലെത്തിയത്.
advertisement
7/21
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ പ്രദേശങ്ങളിൽ പ്രധാനമന്ത്രി കാൽനടയായി എത്തി. 
advertisement
8/21
ദുരന്തത്തിന്റെ തീവ്രത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകി. (Image: ANI)
advertisement
9/21
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം കാൽനടയായി സഞ്ചരിച്ചു. (Image: ANI)
advertisement
10/21
സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയേൽപ്പിച്ച ദുഃഖത്തിന്റെ ആഴം കൃത്യമായി വെളിവാക്കുന്നതായിരുന്നു ഉരുൾപൊട്ടൽ അതിജീവിച്ചവരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. (Image: ANI)
advertisement
11/21
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മേഖലകളെല്ലാം പ്രധാനമന്ത്രി നേരിട്ടെത്തി. വിശദാംശങ്ങൾ അധികൃതരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു. (Image: ANI)
advertisement
12/21
പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. (Image: ANI)
advertisement
13/21
ചീഫ് സെക്രട്ടറി ഡോ. വി വേണു അടക്കമുള്ള ഉദ്യോഗസ്ഥരും കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. (Image: ANI)
advertisement
14/21
ദുരന്തമേഖലയിൽ സൈന്യം നിർമിച്ച ബെയ്ലിപാലവും പ്രധാനമന്ത്രി സന്ദർശിച്ചു. (Image: ANI)
advertisement
15/21
സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രധാനമന്ത്രി അവിടെയുള്ളവരുമായി സംസാരിച്ചു. (Image: ANI)
advertisement
16/21
ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടമായവരെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ഒപ്പമുണ്ടെന്ന ഉറപ്പും നൽകി. (Image: ANI)
advertisement
17/21
 സങ്കടക്കെട്ടഴിച്ചവരെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി ഒറ്റയ്ക്കാവില്ലെന്ന് ഉറപ്പ് നൽകി (Image: ANI)
advertisement
18/21
വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി പരിക്കേറ്റ് ചികിത്സയിലുള്ളവരെ ആശ്വസിപ്പിച്ചു. (Image: ANI)
advertisement
19/21
ആശുപത്രി കിടക്കയിലുള്ള കുട്ടികളടക്കമുള്ളവരെ കവിളിൽ തട്ടി ആശ്വസിപ്പിച്ചു. (Image: ANI)
advertisement
20/21
പരിക്കേറ്റ് ചികിത്സയിലുള്ള സ്ത്രീകളടക്കമുള്ളവരെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. (Image: ANI)
advertisement
21/21
പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടികളടക്കമുള്ളവരോട് സംസാരിച്ചശേഷമാണ് പ്രധാനമന്ത്രി കളക്ടറേറ്റിലേക്ക് അവലോകന യോഗത്തിനായി മടങ്ങിയത്. (Image: ANI)
മലയാളം വാർത്തകൾ/Photogallery/Kerala/
PM Modi Wayanad Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ; കാൽനടയായി ദുരന്തഭൂമിയിൽ; കരുതലോടെ ക്യാമ്പിലും ആശുപത്രിയിലും
Open in App
Home
Video
Impact Shorts
Web Stories