TRENDING:

Rahul Gandhi| മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽച്ചാടി, വലയൊതുക്കി, ബോട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിച്ച് രാഹുൽ ഗാന്ധി

Last Updated:
മത്സ്യത്തൊഴിലാളികൾ ബോട്ടിൽ തന്നെ കുറച്ചു മീൻ പാകം ചെയ്തു. തൊഴിലാളികൾക്കൊപ്പം കൂടി രാഹുൽഗാന്ധിയും മീൻ കഴിച്ചു. (റിപ്പോർട്ട് - വി വി വിനോദ്)
advertisement
1/7
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽച്ചാടി, വലയൊതുക്കി, ഭക്ഷണം കഴിച്ച് രാഹുൽ ഗാന്ധി
കൊല്ലം: മുത്തശ്ശൻ ജവഹർലാൽ നെഹ്റു ദശകങ്ങൾക്ക് മുൻപ് ആവേശം മൂത്ത് ആലപ്പുഴയിൽ ചുണ്ടൻ വള്ളത്തിൽ ചാടിക്കയറിയെങ്കിൽ രാഹുൽ ഗാന്ധി കയറിയത് മത്സ്യ ബന്ധന ബോട്ടിൽ. കയറുക മാത്രമല്ല, മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചാടി വല ഒതുക്കുകയും ചെയ്തു. ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാൻ എത്തിയതായിരുന്നു രാഹുൽഗാന്ധി.
advertisement
2/7
രാവിലെ കൂടിക്കാഴ്ചയ്ക്ക് മുൻപായിരുന്നു കടൽയാത്ര. മത്സ്യത്തൊഴിലാളികൾക്കൊപ്പം ചെറു ബോട്ടിലായിരുന്നു കടലിലേക്ക് പോയത്. വല എറിയുന്നതിനും ഒപ്പം കൂടി. മത്സ്യത്തൊഴിലാളികൾ വല ഒതുക്കാൻ കടലിൽ ചാടിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി രാഹുൽഗാന്ധിയും ഒപ്പം ഇറങ്ങിയത്. പിന്നീട് ബോട്ടിൽ കയറി വലിക്കുകയും ചെയ്തു.
advertisement
3/7
മത്സ്യത്തൊഴിലാളികൾ ബോട്ടിൽ തന്നെ കുറച്ചു മീൻ പാകം ചെയ്തു. തൊഴിലാളികൾക്കൊപ്പം കൂടി രാഹുൽഗാന്ധിയും മീൻ കഴിച്ചു. ട്രോളറുകൾ കൊണ്ടുവന്ന് മത്സ്യബന്ധന മേഖലയെ സർക്കാർ തകർക്കുകയാണ് എന്ന് പിന്നീട് സംവാദത്തിൽ രാഹുൽഗാന്ധി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി യുഡിഎഫ് പ്രത്യേക പ്രകടനപത്രിക ഇറക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
4/7
ന്യായ് പദ്ധതിയിലൂടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും പണം നൽകും. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സഹായം ലഭ്യമാക്കും. ഹാർബറുകളിലെ മത്സ്യ കച്ചവടത്തിന് സർക്കാറിന് നൽകുന്ന 5 % കമ്മിഷൻ ഒഴിവാക്കും. ഇനിയുള്ള മൂന്നാഴ്ച മത്സ്യത്തൊഴിലാളികളുമായി യു ഡി എഫ് നേതാക്കൾ സംസാരിച്ചാകും പ്രകടനപത്രിക തയ്യാറാക്കുക എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
5/7
നേരത്തെ മത്സ്യതൊഴിലാളികൾ കടലിലേക്ക് ചാടിയത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇപ്പോൾ മീൻ കുറവാണെന്നും വലയിൽ കുടുങ്ങിയ മീൻ ചാടി പോകാതിരിക്കാനാണ് അവർ കടലിൽ ചാടിയതെന്നും ബോട്ടുടമ അദ്ദേഹത്തോട് പറഞ്ഞു. എങ്കിൽ താനും അവർക്കൊപ്പം കൂടുന്നുവെന്ന് പറഞ്ഞ് ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി രാഹുൽ ഗാന്ധി കടലിലേക്ക് ചാടുകയായിരുന്നു.
advertisement
6/7
കടലിൽ അദ്ദേഹം നന്നായി നീന്തിയെന്നും ബോട്ടിൽ കയറിയ ശേഷവും വല വലിക്കാൻ അദ്ദേഹം ഒപ്പം കൂടി. ഒരു വേർതിരിവും കാണിക്കാതെ തൊഴിലാളികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ഞങ്ങളോട് വിശേഷങ്ങൾ ചോദിച്ചുവെന്നും ബോട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
7/7
പുലർച്ച നാലുമണിക്ക് തന്നെ അദ്ദേഹം വാടി കടപ്പുറത്ത് എത്തി. ബോട്ടിൽ വച്ച് ഞങ്ങളോട് കുടുംബത്തെ പറ്റിയും വരുമാനത്തെ പറ്റിയും ഞങ്ങളുടെ മക്കളെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
Rahul Gandhi| മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽച്ചാടി, വലയൊതുക്കി, ബോട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിച്ച് രാഹുൽ ഗാന്ധി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories