TRENDING:

കർണാടക നിയമസഭയിൽ മന്ത്രിയെ കാണാനെത്തിയ ആളുടെ 300 ഗ്രാം സ്വർണ്ണവും 1.5 ലക്ഷം രൂപയും മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

Last Updated:

നഗരവികസന മന്ത്രി ഭൈരതി സുരേഷിനെ കാണാനെത്തിയ ഭിന്നശേഷിക്കാരന്റെ ബാഗാണ് മോഷണം പോയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: കർണാടക നിയമസഭ മന്ദിരമായ വിധാൻ സൗധയിൽ മന്ത്രിയെ കാണാനെത്തിയ സന്ദർശകന്റെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിലായി. ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസിനു കീഴിൽ ജോലി ചെയ്യുന്ന ആന്റണി ദാസിനെയാണ് (59) വിധാൻ സൗധ പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്വദേശിയും ഭിന്നശേഷിക്കാരനുമായ നവീൻ എന്ന നാൽപ്പതുകാരന്റെ ബാഗാണ് ഇയാൾ കവർന്നത്.
News18
News18
advertisement

ഫെബ്രുവരി 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരവികസന മന്ത്രി ഭൈരതി സുരേഷിനെ കാണാനാണ് നവീൻ വിധാൻ സൗധയിലെത്തിയത്. മൂന്നാം നിലയിലുള്ള മന്ത്രിയുടെ ഓഫീസിന് സമീപം ബാഗ് വെച്ച ശേഷം മറ്റൊരു വകുപ്പിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴേക്കും ഓഫീസ് വാതിലുകൾ അടച്ചിരുന്നു. അടുത്ത ദിവസം തിരികെയെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം നവീൻ അറിയുന്നത്. തുടർന്ന് മന്ത്രിയുടെ ഓഫീസിൽ പരാതിപ്പെടുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓഫീസ് വാതിലുകൾ പൂട്ടിയ ശേഷം ആന്റണി ദാസ് ഇടനാഴിയിൽ ഇരുന്ന ബാഗ് എടുത്തുമാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ബാഗിൽ 300 ഗ്രാം സ്വർണ്ണവും ഒന്നര ലക്ഷം രൂപയും ഉണ്ടായിരുന്നുവെന്നാണ് നവീൻ പരാതിയിൽ പറയുന്നത്. അതേസമയം, വിധാൻ സൗധയ്ക്കുള്ളിലേക്ക് ഒരാൾക്ക് പരമാവധി 10,000 രൂപ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഇത്രയധികം സ്വർണ്ണവും പണവും കനത്ത സുരക്ഷയുള്ള മന്ദിരത്തിനുള്ളിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കർണാടക നിയമസഭയിൽ മന്ത്രിയെ കാണാനെത്തിയ ആളുടെ 300 ഗ്രാം സ്വർണ്ണവും 1.5 ലക്ഷം രൂപയും മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories