രാഹുൽ ട്വീറ്റ് ചെയ്ത 'ഗാന്ധിയുടെ മരണം' ബജറ്റിലും; വരച്ചത് ടോം വട്ടക്കുഴി
- Published by:Aneesh Anirudhan
Last Updated:
ടോം വട്ടക്കുഴിയെന്ന മുവാറ്റുപുഴ സ്വദേശിയായ ചിത്രകാരന്റേതാണ് ഈ പെയിന്റിംഗ്.
advertisement
1/6

തിരുവനന്തപുരം: പതിവിന് വിപരീതമായി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിന് കവർ ചിത്രമായി രാഷ്ട്രപിതാവ് മഹാത്മജി. വെടിയേറ്റ് വീഴുന്ന ഗാന്ധി എന്ന പെയിന്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്.
advertisement
2/6
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചതോടെയാണ് ഈ പെയിന്റിംഗ് ഏറെ ദേശീയ തലത്തിലും ശ്രദ്ധയാകർഷിച്ചു തുടങ്ങിയത്.
advertisement
3/6
അതേസമയം ഈ ചിത്രം ടോം വട്ടക്കുഴിയെന്ന മുവാറ്റുപുഴ സ്വദേശിയായ ചിത്രകാരന്റേതാണെന്ന് അധികമാർക്കും അറിയില്ലെന്നതാണ് യാഥാർഥ്യം.
advertisement
4/6
മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ദേശസ്നേഹിയാണെന്ന് പാര്‍ലമെന്റില്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ എംപി പ്രസ്താവിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഗാന്ധിയുടെ ചിത്രത്തിന് ഈ കാലഘട്ടത്തിൽ പ്രാധാന്യം കൈവരുന്നത്.
advertisement
5/6
''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയത്''- ബജറ്റ് പ്രസംഗത്തിൽ ഐസക്ക് പറയുന്നു.
advertisement
6/6
കഴിഞ്ഞ സാമ്പത്തിക വർഷം ശബരിമല പ്രതിഷേധം കത്തിനിന്നപ്പോൾ അവതരിപ്പിച്ച ബജറ്റിൽ പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് കൊണ്ടു പോകുന്ന അയ്യങ്കാളിയുടെ ചിത്രമാണ് ഐസക്ക് മുഖചിത്രമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/
രാഹുൽ ട്വീറ്റ് ചെയ്ത 'ഗാന്ധിയുടെ മരണം' ബജറ്റിലും; വരച്ചത് ടോം വട്ടക്കുഴി