എസ് ഹരീഷ്, സന്ദീപാനന്ദ ഗിരി, ബോബി ജോസ് കട്ടിക്കാട് എന്നിവർക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പി.വൽസലയ്ക്കും എൻ.വി.പി.ഉണിത്തിരിക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.
advertisement
1/4

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി 2019 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ എസ്.ഹരീഷിന്റെ 'മീശ'പുരസ്‌കാരത്തിന് അര്‍ഹമായി. ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരം നേടി.
advertisement
2/4
പി.രാമൻ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആർ.രേണുകുമാർ (കവിത-കൊതിയൻ), വിനോയ് തോമസ് (ചെറുകഥ-രാമച്ചി), സജിത മഠത്തിൽ (നാടകം-അരങ്ങിലെ മത്സ്യഗന്ധികൾ, ജിഷ അഭിനയ (നാടകം-ഏലി ഏലി ലമാ സബക്താനി), ഡോ.കെ.എം.അനിൽ (സാഹിത്യ വിമർശനം-പാന്ഥരും വഴിയമ്പലങ്ങളും), ജി.മധുസൂദനൻ (വൈജ്ഞാനിക സാഹിത്യം-നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ.ആർ.വി.ജി.മേനോൻ (വൈജ്ഞാനിക സാഹിത്യം-ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണൻ (ജീവചരിത്രം/ആത്മകഥ-ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം- വിശുദ്ധപാപങ്ങളുടെ ഇന്ത്യ), കെ.അരവിന്ദാക്ഷൻ (വിവർത്തനം-ഗോതമബുദ്ധന്റെ പരിനിർവ്വാണം), കെ.ആർ.വിശ്വനാഥൻ (ബാലസാഹിത്യം-ഹിസാഗ), സത്യൻ അന്തിക്കാട് (ഹാസസാഹിത്യം- ഈശ്വരൻ മാത്രം സാക്ഷി) എന്നിവരും പുരസ്കാരത്തിന് അർഹരായി. 2019 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. പ്രൊഫ.പി.മാധവൻ (ഐ.സി.ചാക്കോ അവാർഡ്), ഡി.അനിൽകുമാർ (കനകശ്രീ അവാർഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാർ അവാർഡ്), അമൽ (ഗീതാ ഹിരണ്യൻ അവാർഡ്), സന്ദീീപാനന്ദ ഗിരി (കെ.ആർ.നമ്പൂതിരി അവാർഡ്), സി.എസ്.മീനാക്ഷി (ജി.എൻ.പിളള അവാർഡ്), ഇ.എം.സുരജ (തുഞ്ചൻസ്മാരക പ്രബന്ധ മത്സരം) എന്നിവർ പുരസ്കാരത്തിന് അർഹരായി.
advertisement
3/4
പി.വൽസലയ്ക്കും എൻ.വി.പി.ഉണിത്തിരിക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് സമ്മാനം. എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
advertisement
4/4
മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച 60 വയസ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്. സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വല്‍സലയും വി.പി.ഉണ്ണിത്തിരിയുമാണ് അര്‍ഹരായത്. 50,000 രൂപയും സ്വര്‍ണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി. അപ്പുക്കുട്ടന്‍, റോസ് മേരി, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടി.
മലയാളം വാർത്തകൾ/Photogallery/Kerala/
എസ് ഹരീഷ്, സന്ദീപാനന്ദ ഗിരി, ബോബി ജോസ് കട്ടിക്കാട് എന്നിവർക്ക് സാഹിത്യ അക്കാദമി പുരസ്കാരം