മുത്തൂറ്റ് ഫിനാൻസ് എം.ഡിക്കുനേരെ കൊച്ചിയിൽ കല്ലേറ്; അക്രമം ജീവനക്കാരുടെ സമരത്തിനിടെ
- Published by:Anuraj GR
- news18-malayalam
Last Updated:
എന്നാൽ ആക്രമണം നടത്തിയത് മുത്തൂറ്റിലെ ജീവനക്കാരല്ലെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു
advertisement
1/4

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർക്ക് നേരെ കൊച്ചിയിൽ കല്ലേറ്. കാറിൽ യാത്ര ചെയ്യുമ്പോഴാണ് കല്ലേറുണ്ടായത്. ജോർജ് അലക്സാണ്ടർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കല്ലേറിൽ കാറിന്‍റെ ചില്ലുകൾ തകർന്നു.
advertisement
2/4
മുത്തൂറ്റ് ഫിനാൻസിൽ ജീവനക്കാരുടെ സമരം തുടരുന്നതിനടെയാണ് അക്രമം ഉണ്ടായത്.
advertisement
3/4
എന്നാൽ ആക്രമണം നടത്തിയത് മുത്തൂറ്റിലെ ജീവനക്കാരല്ലെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിട്ടില്ലെന്നും കമ്പനി വക്താവ് ബാബു ജോൺ പറഞ്ഞു.
advertisement
4/4
എംഡിയുടെ കാറിന് നേരെ കല്ലെറിഞ്ഞത് തൊഴിലാളികൾ ആണെന്ന് കരുതുന്നില്ലെന്നായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രതികരണം. പ്രകോപനം സൃഷ്ടിക്കുന്നത് മാനേജ്മെന്‍റാണ്. അവർ നിലപാട് മാറ്റിയാൽ പ്രശ്നങ്ങൾ തീരുമെന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
മുത്തൂറ്റ് ഫിനാൻസ് എം.ഡിക്കുനേരെ കൊച്ചിയിൽ കല്ലേറ്; അക്രമം ജീവനക്കാരുടെ സമരത്തിനിടെ