TRENDING:

സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ

Last Updated:
ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്നും ഉണ്ടായിരുന്ന ഒന്ന് പ്രവർത്തനരഹിതം ആയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. (റിപ്പോർട്ട് - ശരണ്യ സ്നേഹജൻ)
advertisement
1/5
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ
ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.
advertisement
2/5
പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനാഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കണക്കാക്കിയാണ് കായംകുളം പെരങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചത്.
advertisement
3/5
ഇന്നലെ വൈകുന്നേരത്തോടെ കോവിഡ് പരിശോധനാഫലം ലഭ്യമായി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഏറ്റുവങ്ങാനായി എത്തിയ ബന്ധുക്കളാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടതെന്ന് സഹോദരൻ അജയ് പറഞ്ഞു .
advertisement
4/5
മൃതദേഹം മോശമായെന്ന് കണ്ടതിനെ തുടർന്ന് മോർച്ചറി ജീവനക്കാരൻ മാറിക്കളഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് വരെ മൂന്നു മണിക്കൂറോളം മൃതദേഹം  നിലത്തു തന്നെയിട്ടു.
advertisement
5/5
ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്നും ഉണ്ടായിരുന്ന ഒന്ന് പ്രവർത്തനരഹിതം ആയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തെ സംബന്ധിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി അധികൃതർ ഒരു വിശദീകരണവും നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories