പ്രതിസന്ധികൾ തരണം ചെയ്യാൻ ആരംഭിച്ച വേറിട്ട കൃഷി ഇന്ന് വിജയകുതിപ്പിൽ
Last Updated:
ഇസ്രേലിയൻ ടെക്നോളജി ഉപയോഗിച്ച് ഹൈ ഡെൻസിറ്റി ഫിഷ് ഫാർമിംഗ് പ്രകാരമുള്ള കൃഷിയാണ് നടത്തുന്നത്.
advertisement
1/5

വീട്ടുവളപ്പിൽ ആദായകരമായി മത്സ്യകൃഷി നടത്തുന്ന ഒരു യുവ കർഷകനെ പരിചയപ്പെടാം. പൂഴിക്കുന്നു സ്വദേശിയായ ഷിജുവീൻ്റെ വീട്ടുവളപ്പിൽലാണ് മത്സ്യകൃഷിയും വിപണനവും സജീവമാക്കിയിട്ടുള്ളത്. കെഎസ്ആർടിസി ജീവനക്കാരൻ കൂടിയായ ഒഴുക്കുന്ന പുതുവൽ പുത്തൻ വീട്ടിൽ സിജു കോവിഡ് കാല പ്രതിസന്ധികൾ തരണം ചെയ്യാൻ ആരംഭിച്ചതായിരുന്നു മത്സ്യകൃഷി.
advertisement
2/5
വീടിനോട് ചേർന്നുള്ള 25സെൻറ് സ്ഥലത്ത് ഇസ്രേലിയൻ ടെക്നോളജി ഉപയോഗിച്ച് ഹൈ ഡെൻസിറ്റി ഫിഷ് ഫാർമിംഗ് പ്രകാരമുള്ള കൃഷിയാണ് നടത്തുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷി എന്നതാണ് ഈ ടെക്നോളജിയുടെ പ്രത്യേകത. ഇതിലേക്കായി 25000 ലിറ്റർ കൊള്ളുന്ന ഏഴു ടാങ്കുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിലെ കൃഷി ആയതിനാൽ എയ്റേഷൻ സിസ്റ്റം മുടക്കം വരാതെ പരിപാലിക്കേണ്ടത് നിർബന്ധമാണ്.
advertisement
3/5
പ്രധാനമായും തിലോപ്പിയ, ആസാം വാള എന്നീ മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കുറച്ച് സമയം കൊണ്ട് വിളവെടുക്കാൻ കഴിയും എന്നുള്ളതും ഇവയ്ക്ക് ആവശ്യക്കാർ കൂടുതലാണ് എന്നുള്ളതുമാണ് ഈ മത്സ്യങ്ങളെ തിരഞ്ഞെടുക്കാൻ കാരണം. വല്ലാർപാടം നെയ്യാർ ഡാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്.
advertisement
4/5
തിലോപ്പിയ മത്സ്യങ്ങളിൽ പെൺമത്സ്യങ്ങൾ വായിലാണ് മുട്ട സൂക്ഷിക്കുന്നത് എന്നതിനാൽ തീറ്റ എടുക്കുന്നതിലും, വളർച്ചയെത്തി വിളവെടുപ്പ് നടത്തുന്നതിനും കാലതാമസം സംഭവിക്കും എന്ന് സിജു പറയുന്നു. പെല്ലറ്റ് ഫുഡുകൾക്ക് പുറമേ, അസോള, മരിച്ചിനി ഇല, ചേന ഇല തുടങ്ങിയവയും ഇവയ്ക്ക് ഭക്ഷണത്തിനായി നൽകും. വിഷരഹിത മത്സ്യങ്ങൾ തേടിയെത്തുന്നവർക്ക് ഇവിടെനിന്ന് ജീവനോടെ മത്സ്യങ്ങളെ വാങ്ങിപ്പോകാനും കഴിയും.
advertisement
5/5
മത്സ്യങ്ങൾക്ക് പുറമേ മുട്ടക്കോഴികളും, പശുവും സിജുവിൻ്റെ ഈ ചെറു ഫാമിൽ വളരുന്നു. അധ്വാനിക്കാനുള്ള മനസ്സും, പരിപാലിക്കാനുള്ള ക്ഷമയും കൈമുതലായുണ്ടെങ്കിൽ വീട്ടമ്മമാർക്കും, യുവാക്കൾക്കും ചെയ്യാവുന്ന ഒരു കൃഷിയാണ് മത്സ്യകൃഷി എന്ന് ട്യൂട്ടോറിയൽ അധ്യാപകൻ കൂടി ആയിരുന്ന ഈ യുവകർഷകൻ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
പ്രതിസന്ധികൾ തരണം ചെയ്യാൻ ആരംഭിച്ച വേറിട്ട കൃഷി ഇന്ന് വിജയകുതിപ്പിൽ