സ്വപ്‌നസാക്ഷാത്കാരത്തിന്‍റെ പടവുകളില്‍ തീര്‍ത്ത ബൊമ്മക്കൊലു
Last Updated:
സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കുകയാണ് കുട്ടുവും കുടുംബവും. തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.
advertisement
1/7

നവരാത്രി ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കാഴ്ചയാണ് ബൊമ്മക്കൊലു. പാവ എന്നാണ് ബൊമ്മയുടെ അര്‍ത്ഥം. പടികള്‍ക്ക് പറയുന്നതാണ് കൊലു. ഒമ്പത് പടികളില്‍ ആയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
advertisement
2/7
അത്തരം ഒരു വിസ്മയിപ്പിക്കുന്ന കാഴ്ചയിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് കുട്ടു വീരശൈവ എന്ന ശ്രീകാന്ത്. തിരുവനന്തപുരം പേട്ട കവറടി മേലാംകോട് ഇശക്കി അമ്മന്‍ കോവിലിന് സമീപം ശക്തികൃപ എന്ന വീട്ടിലാണ് ഈ കൗതുക കാഴ്ച.
advertisement
3/7
കാണുന്നവരില്‍ ഭക്തിയും അത്ഭുതവും സന്തോഷവും നിറയ്ക്കുന്ന തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.
advertisement
4/7
ഓരോ വര്‍ഷവും ഓരോ പുതിയ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇത്തവണ റാംലല്ല, ചെന്നൈ പാര്‍ത്ഥസാരഥി, രാമായണം, വൃന്ദാവനം, നവരാത്രി നായിക (ഊഞ്ഞാലില്‍ ദേവിയെ അലങ്കരിച്ചിരിക്കുന്നത്) എന്നതൊക്കെയാണ് പ്രമേയം.
advertisement
5/7
കൊലു വച്ചുകഴിഞ്ഞാല്‍ എല്ലാദിവയവും വൈകുന്നേരം മുതല്‍ ഇവിടെ ബന്ധുമിത്രാദികളുടേയും മറ്റ് ഭക്തജനങ്ങളുടെയും തിരക്കായിരിക്കും. സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കാന്‍ ഈ കുടുംബത്തിന് കഴിയുന്നു. കൊലു കണ്ട് മടങ്ങുന്നവര്‍ക്ക് സമ്മാനം നല്‍കിയാണ് തിരിച്ചയയ്ക്കുന്നത്.
advertisement
6/7
നവരാത്രിക്ക് ഒരു മാസം മുമ്പ് തന്നെ ഇതിന് വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ശക്തികൃപയില്‍ ആരംഭിക്കും. നവരാത്രി കഴിഞ്ഞാല്‍ ഉടന്‍ അടുത്ത വര്‍ഷത്തിലേക്കുള്ള തയാറെടുപ്പായിരിക്കും. കുടുംബാംഗങ്ങള്‍ എല്ലാ സഹായവും നല്‍കി കുട്ടുവിനൊപ്പം ഉണ്ട്.
advertisement
7/7
നിരവധി പുരസ്‌ക്കാരങ്ങളും കുട്ടുവിനെ തേടി എത്തിയിട്ടുണ്ട്. 50 ബൊമ്മകളില്‍ നിന്ന് തുടങ്ങി 5000 ബൊമ്മകളില്‍ എത്തി നില്‍ക്കുകയാണ് ഈ കുടുംബം.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
സ്വപ്‌നസാക്ഷാത്കാരത്തിന്‍റെ പടവുകളില്‍ തീര്‍ത്ത ബൊമ്മക്കൊലു