പുസ്തകപ്രേമികൾക്ക് ഒത്തുചേരാനായി ഒരു കൊച്ചു പറുദീസയൊരുക്കി ബുക്ക്മാർക്ക്
Last Updated:
ഓരോ പുസ്തകങ്ങളിലൂടെയും നമ്മൾ മറ്റൊരു ലോകത്തിലേക്ക് സഞ്ചരിക്കുന്നു. ആലീസിൻ്റെ കൂടെ ഒരു മായാലോകത്തിലേക്ക് സഞ്ചരിക്കാനും, നൈനിറ്റാളിൽ വിമലയുടെ ബോട്ട് യാത്രയിൽ പങ്ക് ചേരാനും, അന്ന കരേനീനയുടെ കൂടെ ട്രെയ്നിൽ യാത്ര ചെയ്യാനും, ക്ലരീസ ഡാലൊവേയുടെ പാർട്ടിയിൽ ഒത്ത് കൂടാനും, നെപോളിയൻ്റെ കൂടെ യുദ്ധം ചെയ്യാനും ഒക്കെ അങ്ങനെ സാധിക്കും.
advertisement
1/6

പുറത്ത് നല്ല മഴ. ഒരു ചൂട് കോഫി കുടിക്കാൻ തോന്നുന്നുണ്ടോ? കൂടെ ഒരു പുസ്തകവും കൂടി ആയാലോ? വായന ഇഷ്ടമുള്ള ഏവരുടെയും ഒരു ഇഷ്ട കോംബിനേഷൻ ആയിരിക്കും ഇത്. മഴയെപ്പോഴും കിട്ടിയെന്ന് വരില്ല. എന്നാൽ പുസ്തകങ്ങളും കോഫിയും എത്ര വേണമെങ്കിലും ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലം വന്നിട്ടുണ്ട് നമ്മുടെ തിരുവനന്തപുരത്ത്. കഫേ ബുക്ക്മാർക്ക്.
advertisement
2/6
ഓരോ പുസ്തകങ്ങളിലൂടെയും നമ്മൾ മറ്റൊരു ലോകത്തിലേക്ക് സഞ്ചരിക്കുന്നു. ആലീസിൻ്റെ കൂടെ ഒരു മായാലോകത്തിലേക്ക് സഞ്ചരിക്കാനും, നൈനിറ്റാളിൽ വിമലയുടെ ബോട്ട് യാത്രയിൽ പങ്ക് ചേരാനും, അന്ന കരേനീനയുടെ കൂടെ ട്രെയ്നിൽ യാത്ര ചെയ്യാനും, ക്ലരീസ ഡാലൊവേയുടെ പാർട്ടിയിൽ ഒത്ത് കൂടാനും, നെപോളിയൻ്റെ കൂടെ യുദ്ധം ചെയ്യാനും ഒക്കെ അങ്ങനെ സാധിക്കും.
advertisement
3/6
സാംസ്‌കാരിക വകുപ്പിന് കീഴിലെ ബുക്ക്മാർക്ക് ഒരുക്കുന്ന സംരംഭമാണ് കഫേ ബുക്ക്മാർക്ക്. തിരുവനന്തപുരം അയ്യങ്കാളി ഹാളിന് സമീപമുള്ള കഫേ ബുക്ക്മാർക്കിൽ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യമുള്ള പുസ്തകം ലഭ്യമല്ലെങ്കിൽ അത് വരുത്തിതരാനുള്ള സൌകര്യവും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തന സമയം.
advertisement
4/6
കഥാകൃത്തും, ബുക്ക്മാർക്കിന്റെ സെക്രട്ടറിയുമായ ശ്രീ എബ്രഹാം മാത്യുവാണ് ഇങ്ങനൊരു ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്. 2024 ജൂൺ 19-ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനാണ് കഫേ ബുക്ക്മാർക്ക് ഉദ്ഘാടനം ചെയ്തത്.
advertisement
5/6
കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം ഒരുങ്ങുന്നത്. എന്നാൽ ഇനി മറ്റ് ജില്ലകളിലും ഇത് പ്രാവർത്തികമാക്കാനുള്ള തയാറെടുപ്പ് നടക്കുന്നുണ്ട്. കോഴിക്കോടും, ചെങ്ങന്നൂരും ആണ് അടുത്തതായി ഈ ആശയം പ്രാവർത്തികമാകാൻ പോകുന്നത്.
advertisement
6/6
രണ്ടായിരത്തിൽപരം പുസ്തകങ്ങൾ മലയാളം ഇംഗ്ളീഷ് ഭാഷകളിലായി, ഫിക്ഷൻ, നോൺ ഫിക്ഷൻ, നോവലുകൾ, ചെറുകഥകൾ, കോമിക്കുകൾ, കുട്ടികളുടെ സാഹിത്യം, ജീവചരിത്രം, ആത്മകഥ, ഓർമ്മക്കുറിപ്പുകൾ, തർജ്ജിമകൾ, ആത്മീയം, ചരിത്രം, സംഗീതം, കവിത, നിഘണ്ടു, വൈദ്യശാസ്ത്രം ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. ഇത് കൂടാതെ ദിവസേന പത്തോളം വർത്തമാനപത്രങ്ങളും, പതിനഞ്ചിൽപരം മാസികകളും ഇവിടെ വരുത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
പുസ്തകപ്രേമികൾക്ക് ഒത്തുചേരാനായി ഒരു കൊച്ചു പറുദീസയൊരുക്കി ബുക്ക്മാർക്ക്