കേരളത്തിൽ റെയിൽവേ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും തിരുവനന്തപുരം സെൻട്രൽ ഒന്നാമത്; എറണാകുളം ജംങ്ഷൻ രണ്ടാമത്
- Published by:Anuraj GR
- news18-malayalam
Last Updated:
215.95 കോടി രൂപയാണ് കഴിഞ്ഞ ഒരുവർഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വരുമാനമായി റെയിൽവേയ്ക്ക് ലഭിച്ചത്
advertisement
1/6

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഒന്നാമത്. റെയിൽവേ പുറത്തുവിട്ട 2022-23 വർഷത്തെ കണക്കിലാണ് ഇക്കാര്യമുള്ളത്. 215.95 കോടി രൂപയാണ് കഴിഞ്ഞ ഒരുവർഷം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വരുമാനമായി ലഭിച്ചത്. ഈ കാലയളവിൽ 1.09 കോടിയിലേറെ ആളുകളാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്തത്.
advertisement
2/6
വരുമാനത്തിന്‍റെ കാര്യത്തിൽ രണ്ടാമത് എറണാകുളം ജങ്ഷൻ സ്റ്റേഷനാണ്. എറണാകുളം ജങ്ഷൻ സ്റ്റേഷൻ 213.43 കോടി രൂപയുമായി തിരുവനന്തപുരം സെൻട്രലിന് പിന്നിൽ രണ്ടാമതെത്തി. വരുമാനത്തിൽ മൂന്നാമത് കോഴിക്കോടാണ്. 147.40 കോടി രൂപയാണ് കോഴിക്കോട് സ്റ്റേഷനിൽനിന്ന് റെയിൽവേയ്ക്ക് ലഭിച്ച വരുമാനം.
advertisement
3/6
വരുമാനത്തിൽ തൃശൂർ(136.61 കോടി രൂപ), പാലക്കാട്(103.14 കോടി രൂപ), എറണാകുളം നോർത്ത്(97.24 കോടി രൂപ), കണ്ണൂർ(87.06 കോടി രൂപ), കൊല്ലം(84.83 കോടി രൂപ) എന്നീ സ്റ്റേഷനുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
advertisement
4/6
വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ ആലുവ, കോട്ടയം, ചെങ്ങന്നൂർ, ഷൊർണൂർ, കായംകുളം, കൊച്ചുവേളി, തലശേരി, കാസർഗോഡ്, ആലപ്പുഴ, തിരൂർ സ്റ്റേഷനുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.
advertisement
5/6
എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 97.98 ലക്ഷം യാത്രക്കാരാണ് കോഴിക്കോട് സ്റ്റേഷൻ വഴി റെയിൽ ഗതാഗതത്തെ ആശ്രയിച്ചത്.
advertisement
6/6
യാത്രക്കാരുടെ എണ്ണത്തിൽ എറണാകുളം ജംങ്ഷൻ മൂന്നാമതും കൊല്ലം ജങ്ഷൻ നാലാമതുമാണ്. എറണാകുളം സ്റ്റേഷൻ വഴി 73.18 ലക്ഷം പേരും കൊല്ലം സ്റ്റേഷൻ വഴി 67.04 ലക്ഷം പേരുമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ യാത്ര ചെയ്തത്.)
മലയാളം വാർത്തകൾ/Photogallery/Kerala/
കേരളത്തിൽ റെയിൽവേ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും തിരുവനന്തപുരം സെൻട്രൽ ഒന്നാമത്; എറണാകുളം ജംങ്ഷൻ രണ്ടാമത്