ചലച്ചിത്രമേളയുടെ മാറ്റുകൂട്ടിയ 'സിനിമ ആൽകെമി' - വേറിട്ട കാഴ്ച
Last Updated:
ഹൈപ്പർ റിയലിസത്തിൻ്റെ കൃത്യതയും, സറിയലിസത്തിൻ്റെ മായാ ലോകവും സംയോജിപ്പിച്ച് ഒരു വേറിട്ട കാഴ്ച്ചപ്പാട് സമ്മാനിച്ച ഓരോ കാൻവാസും സിനിമ പ്രേമികളിൽ ഏറെ കൗതുകമുണർത്തി.
advertisement
1/7

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തിയറ്ററിൽ നടന്ന ആർട്ട് എക്സിബിഷൻ സിനിമ ആൽകെമി, സമൂഹത്തിൽ മാറ്റം കൊണ്ട് വരാൻ സിനിമയെ ഉപയോഗിച്ച ഒരു കൂട്ടം കലാകാരന്മാർക്ക് കൊടുത്ത സമർപ്പണമായി കാണാം.
advertisement
2/7
അടൂർ ഗോപാലകൃഷ്ണൻ, അകീര കുരൊസാവ, ആഗ്നസ് വാർധ, ആൽഫ്രട് ഹിച്ച്കോക്ക്, അപർണ സെൻ, ജി അരവിന്ദൻ, ബസ്റ്റർ കീറ്റൺ, ചാർളി ചാപ്ലിൻ, കെ ജി ജോർജ്, ഇൻഗ്മർ ബെർഗ്മാൻ, ഷാൻ ല്യൂക്ക് ഗൊടാർട്, ജെയ്ൻ കാമ്പ്യോൻ, ഓർസോൺ വെൽസ്, മീര നായർ, റിത്വിക്ക് ഘട്ടക്ക്, സത്യജിത് റേ, സ്റ്റാൻലി ക്യൂബ്റിക്ക്, വിം വെൻഡർസ് അടക്കം 50 സംവിധായകരുടെ സിനിമകളെ സർഗാത്മതലത്തിൽ കാൻവാസിലേക്ക് പകർത്തിയത് റാസി മുഹമ്മദ് എന്ന കലാകാരനാണ്.
advertisement
3/7
ഹൈപ്പർ റിയലിസത്തിൻ്റെ കൃത്യതയും, സറിയലിസത്തിൻ്റെ മായാ ലോകവും സംയോജിപ്പിച്ച് ഒരു വേറിട്ട കാഴ്ച്ചപ്പാട് സമ്മാനിച്ച ഓരോ കാൻവാസും സിനിമ പ്രേമികളിൽ ഏറെ കൗതുകമുണർത്തി.
advertisement
4/7
ലോക സിനിമ ചരിത്രത്തിൽ പ്രാധാന്യമുള്ള സിനിമകളെ തിരഞ്ഞെടുത്ത് അതിലെ രംഗങ്ങളിൽ കാണിക്കുന്ന ആർട്ടിഫാക്റ്റുകൾ ഉപയോഗിച്ചാണ് തൻ്റെ ഓരോ ഡിജിറ്റൽ ആർട്ട് വർക്കുകളും ആർട്ടിസ്റ്റ് സൃഷ്ടിച്ചത്.
advertisement
5/7
കപ്പോളയുടെ ഗോഡ് ഫാദറിലെ പടികളും, തർകോവ്സ്കിയുടെ ദി മിററിലെ കത്തുന്ന വീടും, വെൽസിൻ്റെ സിറ്റിസൺ കേയ്നിലെ സ്നോ ഗ്ലോബും, ഹിച്ച്കോക്കിൻ്റെ സൈകോയിലെ ബേറ്റ്സ് മോട്ടലിൻ്റെ പുറകിലെ വീടുമെല്ലാം മേള ആസ്വദിക്കാൻ എത്തിയവർക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചു.
advertisement
6/7
കലയുടെ സാങ്കേതിക മികവുപയോഗിച്ച് സിനിമയുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം സാധ്യമാക്കാൻ ഈ എക്സിബിഷനിലൂടെ ആസ്വാദകർക്ക് സാധിച്ചു. നിലവിലുള്ള ചട്ടകൂടുകളെ പൊളിച്ചടുക്കി സർഗാത്മകതയുടെ പുതിയ മാനം സൃഷ്ടിക്കാൻ റാസി മുഹമ്മദിനെ പോലുള്ള കലാകാരന്മാർക്ക് സാധിക്കും.
advertisement
7/7
സിനിമ ആൽക്കമിയുടെ ആർട്ട് ക്യൂറേറ്റർ ടി കെ രാജീവ് കുമാർ ആയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
ചലച്ചിത്രമേളയുടെ മാറ്റുകൂട്ടിയ 'സിനിമ ആൽകെമി' - വേറിട്ട കാഴ്ച