പുതുവർഷത്തെ വരവേൽക്കാൻ അനന്തപുരിയിൽ വസന്തങ്ങളുടെയും ദീപങ്ങളുടെയും ഉത്സവം
Last Updated:
ധാരാളം പൂച്ചെടികൾ കൊണ്ട് തീർത്ത മനോഹരമായ ഉദ്യാനം, ബോൺസായിയുടെയും, കള്ളിച്ചെടികളുടെയും, ഓർക്കിടുകളുടെയും ശേഖരം, കട്ട് ഫ്ലവർ ഡിസ്പ്ലേ, ഇതൊക്കെ കണ്ണിന് കൗതുകമേകുന്ന കാഴ്ചകളായിരുന്നു.
advertisement
1/8

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കനകകുന്നിൽ വസന്തോത്സവം തുടങ്ങി. ഡിസംബർ 25-ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പുഷ്പ മേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. മന്ത്രി ജി. ആർ. അനിൽ മുഖ്യാതിഥിയായിരുന്നു. ഐ. ബി. സതീഷ് എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
advertisement
2/8
കനകകുന്നിൻ്റെ പ്രവേശന കവാടത്തിൽ പ്രത്യേകതരത്തിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ ഏവരേയും ആകർഷിക്കുന്നതായിരുന്നു. പടുകൂറ്റൻ ഗ്ലോബ്, പോളാർ ബിയർ, ദിനോസർ തുടങ്ങിയ നിരവധി അലങ്കാരങ്ങൾ കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ സന്തോഷിപ്പിക്കുന്നവയായിരുന്നു.
advertisement
3/8
കൂടാതെ വിവിധ ഇടങ്ങളിൽ ഒരുക്കിയ സെൽഫി പോയിൻ്റുകൾ ഈ സന്തോഷം ഇരട്ടിപ്പിക്കുന്നു. കുറച്ച് സമയം ആലീസിൻ്റെ മായാലോകത്തിലൂടെ സഞ്ചരിക്കാൻ ഇവിടെ സാധ്യമാണ്.
advertisement
4/8
ക്രിസ്മസ് സീസണിലെ ഒരു യൂറോപ്യൻ സ്ട്രീറ്റിലൂടെയും ഒരു കാൽനട യാത്ര അതിമനോഹരമാക്കി സെറ്റ് ചെയ്തിട്ടുണ്ട്.
advertisement
5/8
ധാരാളം പൂച്ചെടികൾ കൊണ്ട് തീർത്ത മനോഹരമായ ഉദ്യാനം, ബോൺസായിയുടെ ശേഖരം, കട്ട് ഫ്ലവർ ഡിസ്പ്ലേ, ഇതൊക്കെ കണ്ണിന് കൗതുകമേകുന്ന കാഴ്ചകളായിരുന്നു. ട്രേഡ് ഫെയർ, ഫുഡ് കോർട്ട്, അമ്യൂസ്മെൻ്റ് പാർക്ക് തുടങ്ങിയവയും വസന്തോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
advertisement
6/8
ഭംഗി ആസ്വദിക്കുന്നതിനൊപ്പം നമ്മുടെ വീട്ടിലുള്ള പൂന്തോട്ടം അലങ്കരിക്കാൻ ആവശ്യമായ ചെടികളും, വിത്തുകളും, ചെടിച്ചട്ടികളുമൊക്കെ വാങ്ങാനും സാധിക്കും.
advertisement
7/8
ഔഷധ ചെടികളെ പറ്റി അറിവ് നേടാൻ ഈ മേളയിൽ അവസരമൊരുക്കി. ദശപുഷ്പം മാത്രമല്ല ഓരോരുത്തരുടേയും നാളനുസരിച്ച് ഏത് വൃക്ഷമാണ് വരുത്തതെന്നും മനസ്സിലാക്കി തന്നു. കള്ളിച്ചെടികളുടെയും, ഓർക്കിടുകളുടെയും ശേഖരവും പ്രദർശനത്തിൻ്റെ മാറ്റ് കൂട്ടി.
advertisement
8/8
മേള ജനുവരി 3-ന് സമാപിക്കും. ടിക്കറ്റ് നിരക്ക് 50 രൂപ.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
പുതുവർഷത്തെ വരവേൽക്കാൻ അനന്തപുരിയിൽ വസന്തങ്ങളുടെയും ദീപങ്ങളുടെയും ഉത്സവം