ഫോക് ഫെസ്റ്റിൽ കണ്യാർ കളിയും മുളന്തണ്ടിൽ പാട്ടിൻ്റെ പാലാഴിയും തീർത്ത് കലാകാരന്മാർ
Last Updated:
ഫോക് ഫെസ്റ്റിൻ്റെ ഭാഗമായി മൂന്നാം ദിവസം പ്രശസ്ത നാടൻ പാട്ട് കലാകാരൻ കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിച്ച മുള സംഗീതം കാണികൾക്ക് വേറിട്ട ഒരനുഭവം സമ്മാനിച്ചു.
advertisement
1/6

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫോക്ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന പരിപാടികൾ ചലച്ചിത്ര നാടക സീരിയൽ നടൻ ജോബി ഉൽഘാടനം ചെയ്തു.
advertisement
2/6
കേരളീയ നാടോടി കലാരൂപങ്ങളിൽ പാലക്കാട് ജില്ലയിൽ മാത്രം ഇന്നും പ്രചാരത്തിലുള്ള അനുഷ്ടാന കലയാണ് കണ്യാർ കളി. കാവുകളിലും ഭഗവതി ക്ഷേത്രങ്ങളിലും ആണ് സാധാരണ ഈ കളി അരങ്ങേറുന്നത്. കണ്യാർ കളി പാട്ടുകൾ നല്ലൊരു ശതമാനവും മലയാളത്തിലാണുള്ളത്.
advertisement
3/6
ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴൽ, ഇലത്താളം ഇവയൊക്കെ കണ്യാർ കളിയിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യങ്ങളാണ്. തിളക്കമുള്ള വസ്ത്രങ്ങളാണ് കളിക്കാർ പൊതുവേ ഉപയോഗിക്കുന്നത്.
advertisement
4/6
ഒരു കണ്യാർ കളി സംഘത്തിൽ 6 മുതൽ 20 വരെ കലാകാരന്മാരുണ്ടാകും. ഫെസ്റ്റിൻ്റെ ഭാഗമായി ഭാസ്കരനും സംഘവും അവതരിപ്പിച്ച കണ്യാർകളി ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി.
advertisement
5/6
കേരളത്തിലെ ഒരു പരമ്പരാഗത സംഗീത രൂപമാണ് മുള സംഗീതം. ഫോക് ഫെസ്റ്റിൻ്റെ ഭാഗമായി മൂന്നാം ദിവസം പ്രശസ്ത നാടൻ പാട്ട് കലാകാരൻ കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിച്ച മുള സംഗീതം കാണികൾക്ക് വേറിട്ട ഒരനുഭവം സമ്മാനിച്ചു.
advertisement
6/6
മുള വാദ്യങ്ങളുടെ അകമ്പടിയോടെയാണ് കലാകാകന്മാർ നാടൻ പാട്ടുകൾ പാടിയത്. പാട്ടുകൾക്കൊപ്പം ലളിതമായ ചുവടു വച്ച് കാണികളെ ആകർഷിക്കാൻ ഇവർക്ക് കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
ഫോക് ഫെസ്റ്റിൽ കണ്യാർ കളിയും മുളന്തണ്ടിൽ പാട്ടിൻ്റെ പാലാഴിയും തീർത്ത് കലാകാരന്മാർ