TRENDING:

നമ്മെ പഴമയിലേക്ക് നയിച്ച് നാടൻ കലാരൂപങ്ങളുമായി കേരള ഫോക് ഫെസ്റ്റിവൽ

Last Updated:
ചരട് പിന്നിക്കളിയോടെയാണ് തുടക്കം. തെക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചരട് പിന്നിക്കളി.
advertisement
1/5
നമ്മെ പഴമയിലേക്ക് നയിച്ച് നാടൻ കലാരൂപങ്ങളുമായി കേരള ഫോക് ഫെസ്റ്റിവൽ
സൗത്ത് സോൺ കൾച്ചറൽ സെൻ്റർ തഞ്ചാവൂരും മിനിസ്റ്ററി ഓഫ് കൾച്ചർ ഗവ. ഓഫ് ഇന്ത്യയും കേരള സാംസ്കാരിക വകുപ്പിൻ്റെ കീഴില്ലുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവനും സംയുക്തമായി സംഘടിപ്പിച്ച കേരള ഫോക് ഫെസ്റ്റിവൽ വിജയകരമായി സമാപിച്ചു. ജനുവരി 7 മുതൽ 10 വരെ നടന്ന പരിപാടിയിൽ നമുക്ക് അന്യമായികൊണ്ടിരുന്ന പല നാടൻ കലാരൂപങ്ങളും വീണ്ടും അരങ്ങിലെത്തി. വി കെ പ്രശാന്ത് MLAയുടെ ഉൽഘാടനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.
advertisement
2/5
ചരട് പിന്നിക്കളിയോടെയാണ് തുടക്കം. തെക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചരട് പിന്നിക്കളി. വളരെയധികം ശ്രദ്ധയും നല്ല പരിശീലനവും വേണ്ട ഒരു കളിയാണിത്. ചരടുകളുടെ സ്ഥാനം തെറ്റി അലങ്കോലമാകാതെ ശ്രദ്ധിച്ച് കളിക്കണം.
advertisement
3/5
ശ്രീകൃഷ്ണ ലീലകളാണ് ചരട് പിന്നിക്കളിയുടെ പ്രമേയം. ഉണ്ണിക്കണ്ണനും ഗോപികമാരും വശ്യമായ ചുവടുകളോടെ ചരടുകൾ പിന്നി അരങ്ങിൽ നിറഞ്ഞാടി.
advertisement
4/5
തെക്കൻ തിരുവിതാംകൂറിൽ രൂപം കൊണ്ട ഒരു കഥാകഥന സമ്പ്രദായമാണ് വില്ലു പാട്ട്. ക്ഷേത്രോൽസവങ്ങളോടനുബന്ധിച്ച് നടത്തി വരുന്നൊരു കലാരൂപമാണിത്. കേരള സർക്കാരിൻ്റെ ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവായ സുരേഷ് വിട്ടിയറവും സംഘവും കതിവനൂർ വീരൻ കഥയിലൂടെ അവതരിപ്പിച്ചു. ഫോക് ഫെസ്റ്റിവലിൽ ആദ്യ ദിവസം അരങ്ങിലെത്തിയ ഈ രണ്ട് കലാരൂപങ്ങളും കലയെ സ്നേഹിക്കുന്ന കുറച്ച് പേരെങ്കിലും നന്നായി ആസ്വദിച്ചു എന്ന് തന്നെ പറയാം.
advertisement
5/5
ഇതുകൂടാതെ കരിങ്കാളിയാട്ടം, തെയ്യം, പൂതൻതിറ, പരുന്താട്ടം, കണ്യാർകളി, മുളസംഗീതം, സീതകളി തുടങ്ങിയവ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
നമ്മെ പഴമയിലേക്ക് നയിച്ച് നാടൻ കലാരൂപങ്ങളുമായി കേരള ഫോക് ഫെസ്റ്റിവൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories