ബേപ്പൂരിൻ്റെ 'ഉരു' ഇനി കോവളത്തിൽ കാണാം
Last Updated:
ഉരു പായ്കപ്പലിൻ്റെ മിനിയേച്ചർ രൂപം കോവളം ക്രാഫ്റ്റ് ആൻഡ് ആർട്സ് വില്ലേജിൽ കാണാൻ സാധിക്കും. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ശശിധരൻ ആണ് ഉരുവിൻ്റെ മിനിയേച്ചർ രൂപം നിർമ്മിക്കുന്നത്.
advertisement
1/7

ബേപ്പൂരിൻ്റെ തീരദേശം ലോകമെമ്പാടുമുള്ള വ്യാപാരികളുടെ കേന്ദ്രമായിരുന്നു. ഗംഭീരമായ കപ്പൽശാലയിൽ നിർമ്മിച്ച ‘ഉരു’ കപ്പലുകൾക്ക് 1500 വർഷത്തിലേറെയായി ആവശ്യക്കാരുണ്ട്. വിദഗ്ധ കരകൗശല വിദഗ്ധർ നിർമ്മിച്ച ഈ ഭീമാകാരമായ കപ്പലുകൾ കാണാൻ ഇന്നും ആളുകൾ വരുന്നുണ്ട്.
advertisement
2/7
ഉരു നിർമ്മിക്കുന്ന പരമ്പരാഗത കരകൗശല തൊഴിലാളികളാണ് ഖലാസികൾ. ഉരു നിർമ്മിക്കാൻ കുറഞ്ഞത് നാല് വർഷമെങ്കിലും എടുക്കും. നാൽപതിലധികം ഖലാസികളുടെ പരിശ്രമവും നിലമ്പൂർ വനത്തിൽ നിന്നുള്ള ഒരു പ്രത്യേക തേക്കും ഉപയോഗിച്ചാണ് കപ്പൽ നിർമ്മിക്കുന്നത്.
advertisement
3/7
ഇത്തരം പായ്കപ്പലിൻ്റെ മിനിയേച്ചർ രൂപം കോവളം ക്രാഫ്റ്റ് ആൻഡ് ആർട്സ് വില്ലേജിൽ കാണാൻ സാധിക്കും. കോഴിക്കോട് ബേപ്പൂർ ബോധീശ്വരം മാതാം പാട്ട് ഹൗസിൽ ശശിധരൻ ആണ് ഉരുവിൻ്റെ മിനിയേച്ചർ രൂപം നിർമ്മിക്കുന്നത്.
advertisement
4/7
കേരളത്തിൻ്റെ തനതു ശില്പകലയായ ഉരു നിർമാണം കണ്ടുവളർന്ന ശശിധരൻ ഇതിനോടുള്ള കൗതുകം ഒടുവിൽ ജീവനോപാധിയായി മാറ്റുകയായിരുന്നു. കഴിഞ്ഞ 42 വർഷമായി ഉരുനിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ശശിധരൻ.
advertisement
5/7
കൗതുകത്തിനായി തുടങ്ങിയ പായ്കപ്പൽ നിർമാണം വിദേശികൾ ഉൾപ്പെടെയുള്ളവർ വാങ്ങാൻ തുടങ്ങിയതിൽ പിന്നെയാണ് വിവിധ വലിപ്പത്തിൽ ഇവ കൂടുതൽ നിർമ്മിക്കാൻ പ്രജോതനം കിട്ടിയത്. നിലവിൽ 3 അടി മുതൽ പല വലിപ്പത്തിലുള്ളവ ഓർഡർ അനുസരിച്ചു ചെയ്ത് നൽകുന്നുണ്ട്.
advertisement
6/7
തേക്കിൻ തടിയിൽ നൈലോൺ നൂൽ, കോറ തുണി, സ്റ്റീലിന്റെ ചെറുവളയം എന്നിവ ഉപയോഗിച്ചാണ് നിർമാണം. വലുപ്പമനുസരിച്ചു 1000 രൂപമുതൽ ലക്ഷങ്ങൾ വരെ വില കപ്പലിന് വരുമെന്ന് ശശിധരൻ പറയുന്നു.
advertisement
7/7
2 അടിമുതൽ 20 അടിവരെ വലുപ്പമുള്ള പായ് കപ്പലുകൾ ശശിധരൻ നിർമ്മിച്ചിട്ടുണ്ട്. ചെറിയ മിനിയേച്ച്റുകൾ ഒറ്റത്തടിയിലാണ് നിർമ്മിക്കുന്നത്. വലുത് തേക്കിൻ തടികൾ ചെറു പലകകളാക്കി പാരമ്പര്യരീതിയിൽ നൂലുകൾ കൊണ്ട് കെട്ടിയാണ് നിർമ്മിക്കുന്നത്. നിരവധി മേളകളിൽ ശശിധരൻ്റെ പായ്കപ്പലുകൾ പ്രദശിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷൈമ സഹായിയായി ഒപ്പമുണ്ട്.