വൈലോപ്പിള്ളി കൂത്തമ്പലത്തിൽ അനുഷ്ഠാന കലകളുടെ വിരുന്നൊരുക്കി നാട്ടുമലയാളം
Last Updated:
വടക്കൻ കേരളത്തിലും കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാസമ്പ്രദായങ്ങളിൽ ഒന്നാണ് തെയ്യം. മദ്ധ്യ തിരുവിതാംകൂറിൽ പണ്ട് കാലത്ത് ഉണ്ടായിരുന്ന ഒരു അനിഷ്ഠാന കലയാണ് പരുന്താട്ടം.
advertisement
1/5

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ഫോക് ഫെസ്റ്റിൽ രണ്ടാം ദിവസം (08.01.2025) നടന്ന നാട്ടുമലയാളം പരിപാടി സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ IAS ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായ അറിവുകളാണ് നാടൻ കലകൾ കാണുന്നതിലൂടെ നമുക്ക് ലഭിക്കുന്നതെന്ന് ദിവ്യ എസ് അയ്യർ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
advertisement
2/5
നമ്മുടെ ഗ്രാമങ്ങളിൽ നിന്നും അന്യമായി പോകുന്ന നാടൻ കലകളായ തെയ്യം, തിറ, കരിങ്കാളിയാട്ടം, പൂതൻ, കാകളി, കാവടിയാട്ടം, പന്തക്കാളിയാട്ടം, മയിലാട്ടം, നാടൻ പാട്ടുകൾ ഇതെല്ലാം ഉൾപ്പെട്ടതായിരുന്നു നാട്ടുമലയാളം എന്ന പരിപാടി. ജനാർദ്ദനൻ പുതുശ്ശേരിയും സംഘവുമാണ് ഇതവതരിപ്പിച്ചത്.
advertisement
3/5
വടക്കൻ കേരളത്തിലും കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാസമ്പ്രദായങ്ങളിൽ ഒന്നാണ് തെയ്യം. ചില സ്ഥലങ്ങളിൽ കളിയാട്ടം എന്നും മറ്റുചില സ്ഥലങ്ങളിൽ തിറ എന്നും പറയാറുണ്ട്. ഓരോ തെയ്യത്തിനും അതത് നാടിനും കാലത്തിനും അനുസരിച്ചുള്ള ഐതിഹ്യങ്ങളുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കല്പമാണ് തെയ്യം.
advertisement
4/5
മദ്ധ്യ തിരുവിതാംകൂറിൽ പണ്ട് കാലത്ത് ഉണ്ടായിരുന്ന ഒരു അനിഷ്ഠാന കലയാണ് പരുന്താട്ടം. നാടൻ പാട്ടിൻ്റെ ശീലിനൊത്ത് പരുന്തിൻ്റെ വേഷം കെട്ടി നൃത്തം ചെയ്യും. തിന്മയുടെ മേൽ നന്മയുടെ വിജയം സൂചിപ്പിച്ചുകൊണ്ട് നാടോടി കഥകളെ പ്രമേയമാക്കി കലാകാരന്മാർ നൃത്തം ചെയ്യുന്നു.
advertisement
5/5
പറയ സമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ഠാന കലയാണ് കരിങ്കാളിയാട്ടം. ചിട്ടയായ വ്രതം അനുഷ്ഠിച്ച് തെക്കേ മലബാറിലുള്ള കാവുകളിലേയും അമ്പലങ്ങളിലേയും പൂരങ്ങളും വേലകളും ഉള്ള സമയത്താണ് സാധാരണ കരിങ്കാളിയാട്ടം നടത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
വൈലോപ്പിള്ളി കൂത്തമ്പലത്തിൽ അനുഷ്ഠാന കലകളുടെ വിരുന്നൊരുക്കി നാട്ടുമലയാളം