രാമായണ കഥയ്ക്ക് ചുവടുവച്ച് സീതകളിയുമായി കേരള ഫോക് ഫെസ്റ്റിവൽ
Last Updated:
ലളിതമായ ചുവടുവയ്പിലൂടെ രാമായണ കഥാപാത്രങ്ങളായ ശ്രീ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, രാവണൻ, ശൂർപ്പണഖ, ദശരഥൻ, മന്ഥര തുടങ്ങിയവരൊക്കെ സീതകളിയിൽ കടന്നുവരുന്നു. രാമായണ കഥ സന്തോഷത്തോടെ എല്ലാരും കേട്ട് ഇരിക്കണം എന്ന നാരദൻ്റെ ഒരാമുഖത്തോടെയാണ് സീതകളി തുടങ്ങുന്നത്.
advertisement
1/7

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ഫോക് ഫെസ്റ്റിവലിൽ അവസാന ദിവസത്തെെ പരിപാടി സെക്രട്ടറിയായ പി എസ് മനേക്ഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പെരിനാട് സീതകളി അക്കാദമിയിലെ കലാകാരന്മാർ സീതകളി അവതരിപ്പിച്ചു. രാമായണ കഥയെ അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുറവ സമുദായക്കാരുടെ വിനോദത്തിന് വേണ്ടിയുള്ള കലയാണ് സീതകളി. ഓണക്കാലത്ത് വീടുകൾ തോറും കയറി കലാപ്രകടനം നടത്തും.
advertisement
2/7
ലളിതമായ ചുവടുവയ്പിലൂടെ രാമായണ കഥാപാത്രങ്ങളായ ശ്രീ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, രാവണൻ, ശൂർപ്പണഖ, ദശരഥൻ, മന്ഥര തുടങ്ങിയവരൊക്കെ ഈ കലയിൽ കടന്നുവരുന്നു. അദ്ധ്യാത്മ രാമായണവും, കമ്പ രാമായണവും അടിസ്ഥാനമാക്കിയുള്ള പാട്ടുകളിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. പ്രധാന വാദ്യോപകരങ്ങൾ കുഴിത്താളം, മദ്ദളം, കുറ്റി ഇവയൊക്കെയാണ്.
advertisement
3/7
രാമായണ കഥ സന്തോഷത്തോടെ എല്ലാരും കേട്ട് ഇരിക്കണം എന്ന നാരദൻ്റെ ഒരാമുഖത്തോടെയാണ് സീതകളി തുടങ്ങുന്നത്.
advertisement
4/7
രാമനെ രാജാവാക്കുന്നത് തടയണമെന്നും പകരം ഭരതനെ രാജാവാക്കണമെന്നും ദശരഥനോട് പറയണമെന്ന് മന്ഥര കൈകേയിയോട് പറയുന്നു.
advertisement
5/7
വനവാസത്തിന് പോയ രാമനും സീതയും ലക്ഷ്മണനും പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് മാരീചൻ വേഷം മാറി സ്വർണ്ണമാനായി വന്ന് സീതയെ മോഹിപ്പിക്കുന്നു. തനിക്ക് സ്വർണ്ണമാനിനെ പിടിച്ച് തരണമെന്ന് സീത രാമനോട് പറയുന്നതനുസരിച്ച് രാമൻ മാനിനെ തേടിപോകുന്നു.
advertisement
6/7
ഭിക്ഷക്കാരനായി വേഷം മാറി വന്ന രാവണൻ സീതയുടെ മുന്നിൽ വച്ച് ഭിക്ഷയാചിക്കുന്നു. ലക്ഷ്മണരേഖ മറികടന്ന് വന്ന സീതയെ രാവണൻ പിടിച്ചുകൊണ്ട് പോകുന്നു. ലങ്കയിലെത്തിയ സീതയെ ഹനുമാൻ കാണുന്നതും പിന്നീട് രാമ രാവണ യുദ്ധവും എല്ലാം സീതകളിയിൽ പ്രതിപാദിക്കുന്നുണ്ട്.
advertisement
7/7
ഒടുവിൽ കാനനത്തിൽ ഉപേക്ഷിച്ച സീതയെ തേടി രാമൻ എത്തുന്നതും അയോധ്യയിലേക്ക് ക്ഷണിക്കുന്നതും സീത ആ ക്ഷണം നിരസിക്കുന്നതും ഒക്കെ ഇവർ കളിക്കുന്നു. സീതയുടെ സ്വർഗ്ഗാരോഹണത്തോടെ സീതകളി അവസാനിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
രാമായണ കഥയ്ക്ക് ചുവടുവച്ച് സീതകളിയുമായി കേരള ഫോക് ഫെസ്റ്റിവൽ