ബീമാ പള്ളി ഉറൂസിൻ്റെ പിന്നിലെ ഐതിഹ്യം
Last Updated:
പള്ളിയുടെ ആചാരപരമായ പതാക ഉയര്ത്തിക്കൊണ്ടാണ് ആഘോഷം ആരംഭിക്കുന്നത്. വിദേശികളുള്പ്പടെ ജാതി മത ഭേതമന്യേ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
advertisement
1/7

ഡിസംബർ 13-ാം തീയതി വരെ നീണ്ടു നിൽകുന്ന ബീമാ പള്ളി ഉറൂസിനോട് അനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് നടക്കുന്നത്. വിശ്വാസികൾക്ക് ഉത്സവത്തിന് പുറമെ ബീമാബീവിയുടെ ഓർമപ്പെടുത്തൽ കൂടിയാണ് ഉറൂസ്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിത്തിരിഞ്ഞ മാഹിന്‍ അബൂബക്കറും ബീമാ ബീവിയും തെക്കന്‍ തിരുവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി.
advertisement
2/7
വിദഗ്തരായ വൈദ്യർ കൂടിയായ ഇവരുടെ പ്രശസ്തി തെക്കന്‍ തിരുവിതാംകൂറില്‍ വ്യാപിച്ചു. ഇതോടെ രോഗികളും ബുദ്ധിമുട്ടിയിരുന്നവരും ആയ പലമതസ്ഥരും ഇവരുടെ സ്വാധീനത്താല്‍ ഇസ്ലാം മതം സ്വീകരിച്ചു. എന്നാല്‍ മതാരോഹണം ഭീഷണിയായി കണ്ട രാജഭരണകൂടം ഇതിനെ ചെറുത്തു.
advertisement
3/7
വിദേശികളായ ബീമാ ബീവിയും മകനും കരം നല്‍കണം എന്ന് രാജഭരണകൂടം ഉത്തരവിട്ടു. എന്നാല്‍ ദൈവത്തിൻ്റെ ഭൂമിയില്‍ ദൈവത്തിനു മാത്രമേ കരം നല്‍കുകയുള്ളൂ എന്ന് പറഞ്ഞ് നികുതി പിരിക്കാന്‍ വന്ന രാജകിങ്കരന്‍മാരോട് മാഹിന്‍ അബൂബക്കര്‍ പോരാടി. മാഹിന്‍ ഹജ്ജിനുവേണ്ടി മക്കയില്‍ പോയ സന്ദര്‍ഭത്തില്‍ കരം നര്‍കിയില്ലെങ്കില്‍ നിങ്ങളെ നാടുകടത്താന്‍ നിര്‍ബന്ധിതരാവുമെന്ന് ബീമാ ബീവിയെ വിളിച്ച് രാജാവ് ഭീഷണിപ്പെടുത്തി. ബീവി അപ്പോഴും വഴങ്ങിയില്ല. മാഹിന്‍ അബൂബക്കര്‍ മക്കയില്‍ നിന്നും തിരിച്ചുവന്ന ഉടനെ അദ്ദേഹത്തെ നേരിടാന്‍ രാജാവ് തുനിഞ്ഞു.
advertisement
4/7
രാജകീയ സൈന്യത്തിലെ പടയാളികള്‍ രംഗത്തിറങ്ങി. നാടുനീളെ കൊള്ള നടത്തി. പരിവര്‍ത്തിതരായ മുസ്ലിമുകളെ ആക്രമിച്ചു. ഈ ആക്രമം തടയാനും മതപ്രചാരണ സ്വാതന്ത്ര്യം നിലനിര്‍ത്താനും മാഹിന്‍ അബൂബക്കർ തൻ്റെ അനുയായികളുമായി യുദ്ധത്തിനിറങ്ങി. എന്നാൽ മാഹിന്‍ അബൂബക്കറിനെയും അനുയായികളെയും ചതിയിലൂടെ വെട്ടിക്കൊലപ്പെടുത്തി. മകൻ്റെ വേര്‍പാടിലുള്ള ദുഃഖം തളര്‍ത്തിയ ബീമാ ബീവിയും 40 ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. ഇവരെ ഖബറടക്കിയ സ്ഥലമാണ് പിന്നീട് ബീമാപ്പള്ളിയായി മാറിയത്.
advertisement
5/7
ബീമാ ബീവിയുടെ ചരമവാര്‍ഷികത്തെ അടയാളപ്പെടുത്തുന്ന ഉത്സവമായി പിന്നെ ബീമാപള്ളി ഉറൂസ് മാറി. ഇസ്ലാമിക മാസമായ ജുമാദ അല്‍-ആഖിറിൻ്റെ ആദ്യ ദിവസം ഉറൂസ് ആരംഭിക്കും. അടുത്ത പത്ത് ദിവസത്തേക്ക് ഉത്സവം. പള്ളിയുടെ ആചാരപരമായ പതാക ഉയര്‍ത്തിക്കൊണ്ടാണ് ആഘോഷം ആരംഭിക്കുന്നത്. വിദേശികളുള്‍പ്പടെ ജാതി മത ഭേതമന്യേ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
advertisement
6/7
ഈ ഖബറില്‍ ആശ്രയം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് രോഗ മുക്തി ലഭിക്കുമെന്നതാണ് വിശ്വാസം. ഇവിടുത്തെ കിണറ്റിലെ വെള്ളം പോലും മരുന്ന് വെള്ളം എന്നാണ് അറിയപ്പെടുന്നത്. ഈ വെള്ളത്തിൽ കുളിക്കാനായി കിലോമീറ്ററുകൾ താണ്ടി വരെ ആളുകൾ എത്താറുണ്ട്. ചന്ദനകുടം ഏന്തിയുള്ള നേർച്ചയും ഇവിടത്തുകാർക്ക് പ്രധാനമാണ്.
advertisement
7/7
എല്ലാ കാലത്തും ഉറൂസെന്നാൽ ആഘോഷമാണ്. അത് ഇവിടുത്തെ വ്യാപാര മേഖലയിലും തെളിഞ്ഞു കാണാം. വഴിയോരകച്ചവടക്കാരുടെ തിരക്കാണ് ഉറൂസ് കാലത്ത് ബീമാപ്പള്ളിയിൽ.