TRENDING:

മണ്മറഞ്ഞു പോയ കലാരൂപത്തിന് പുതുജീവനേകി ഡഗ്ലസ് വി. ഹരിഹരപുരം

Last Updated:
കേരളത്തിൻ്റെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരെ എല്ലാം സ്റ്റമ്പ് ആർട്ടിൽ ഡഗ്ലസ് ആവിഷ്കരിച്ചു.
advertisement
1/7
മണ്മറഞ്ഞു പോയ കലാരൂപത്തിന് പുതുജീവനേകി ഡഗ്ലസ് വി. ഹരിഹരപുരം
കാലം വിസ്മൃതിയിലാക്കിയ കലാരൂപത്തിന് കഠിനാധ്വാനം കൊണ്ടും അർപ്പണം കൊണ്ടും പുതുജീവൻ ഏകുകയാണ് ഡഗ്ലസ് ഹരിഹരപുരം എന്ന ചിത്രകാരൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റമ്പ് ആർട്ട് എന്ന ചിത്രകല പുതിയ തലമുറയ്ക്ക് തീരെ പരിചിതമല്ല. മഷിയോ ബ്രഷോ പെൻസിലോ ഉപയോഗിക്കാതെ ബ്ലാക്ക് പൗഡറും കടലാസ് ചുരുട്ടി തയ്യാറാക്കുന്ന ഉപകരണവും കൊണ്ട് പ്രത്യേക ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുന്ന പഴയകാല ചിത്രകലാ രീതിയാണ് സ്റ്റമ്പ് ആർട്ട്‌.
advertisement
2/7
ഫോട്ടോഗ്രാഫി ഇത്ര വിപുലമാകുന്നതിന് മുമ്പ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ വലുപ്പത്തിൽ തയ്യാറാക്കുന്നതിനാണ് സ്റ്റമ്പ് ആർട്ട് ഉപയോഗിച്ചിരുന്നത്. ഫോട്ടോയ്ക്ക് സമാനമായി അതി സൂക്ഷ്മമായ സവിശേഷതകളും ക്യാൻവാസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാകുമെന്നാണ് സ്റ്റമ്പ് ആർട്ട് ചിത്രങ്ങളുടെ പ്രത്യേകത.
advertisement
3/7
കലാവിഷ്കാരം എന്നതിനപ്പുറം ആർട്ടിസ്റ്റുകളുടെയെല്ലാം ഉപജീവന മാർഗമായിരുന്നു ഈ വര. അതുകൊണ്ടുതന്നെ ഫോട്ടോകളിലൊന്നും കലാകാരന്റെ പേരുണ്ടാകില്ല പകരം സ്റ്റുഡിയോകളുടെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കലാകാരന്മാർ അറിയപ്പെടാതെയും പോയി.
advertisement
4/7
അഞ്ചുവർഷം മുമ്പ് സുഹൃത്തിനൊപ്പം തങ്കശ്ശേരി സന്ദർശിക്കുന്നതിനിടെയാണ് ഒരു വീട്ടിൽ ഇത്തരത്തിൽ ഒരു പഴയ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. ഫോട്ടോ അല്ല വരെയാണ് അതെന്ന് അറിഞ്ഞതോടെ പിന്നിലെ സങ്കേതത്തെക്കുറിച്ച് അറിയാനും ഫോട്ടോഗ്രാഫറും ചിത്രകാരനും കൂടിയായ ഡഗ്ലസിന് കൗതുകമായി. ജീവിച്ചിരിക്കുന്ന പഴയ ചിത്രകാരന്മാരെ പലരെയും നേരിട്ട് കണ്ടു. പലർക്കും സ്റ്റമ്പ് ആർട്ടിനെ കുറിച്ച് അറിയാമെങ്കിലും സാങ്കേതികവിദ്യയെ കുറിച്ച് ആർക്കും വ്യക്തത ഉണ്ടായിരുന്നില്ല.
advertisement
5/7
അങ്ങനെയാണ് സ്വന്തം നിലയ്ക്ക് ഈ വരകളുടെ വഴിയെ തിരിഞ്ഞത്. പ്രത്യേക അളവിൽ പേപ്പർ മുറിച്ച് ചുരുട്ടി എടുത്ത് വരയുപകരണം തയ്യാറാക്കി. പുളിങ്കമ്പും റോസാച്ചെടിയുടെ തണ്ടും കരിച്ച് ബ്ലാക്ക് പൗഡർ തയ്യാറാക്കി. പ്രത്യേക ക്യാൻവാസ് ആയ ഫോട്ടോപേപ്പർ വിദേശത്തുനിന്ന് വരുത്തി. അങ്ങനെയാണ് ഡഗ്ലസ് മണ്ണടിഞ്ഞ അടയാളങ്ങളെ കൂട്ടി വരച്ചത്.
advertisement
6/7
കേരളത്തിൻ്റെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരെ എല്ലാം സ്റ്റമ്പ് ആർട്ടിൽ ഡഗ്ലസ് ആവിഷ്കരിച്ചു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചിത്രം വരച്ച് അദ്ദേഹത്തിനു തന്നെ സമ്മാനിച്ചു. കേരള മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുടെയും ഫോട്ടോയും ഇത്തരത്തിൽ വരച്ചെടുത്തു. വർഷങ്ങളോളം നിറംമങ്ങാതെയും കേടുവരാതെയും ഈ ചിത്രങ്ങൾ സൂക്ഷിക്കാൻ ആകുമെന്ന് ഡഗ്ലസ് പറയുന്നു.
advertisement
7/7
തലസ്ഥാനത്ത് കേരളത്തിലെ ആദ്യത്തെ സ്റ്റാമ്പ് ആർട്ട് പ്രദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരൻ. സ്കൂളുകളിലൂടെ കുട്ടികളിലേക്കും ഈ കലാരൂപത്തെ എത്തിക്കാനുള്ള ശ്രമങ്ങളും ഡഗ്ലസ് തുടങ്ങി കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
മണ്മറഞ്ഞു പോയ കലാരൂപത്തിന് പുതുജീവനേകി ഡഗ്ലസ് വി. ഹരിഹരപുരം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories