TRENDING:

കേരളം ഇനി വൃത്തിയായിരിക്കട്ടെ... വൃത്തി 2025 ദേശീയ കോണ്‍ക്ലേവ്‌ വിജയകരമായി സമാപിച്ചു

Last Updated:
ഏഴു മേഖലകളിലായി അറുപത് സെഷനുകളിൽ ഇരുനൂറോളം വിദഗ്ദ്ധരാണ് ആശയങ്ങൾ പങ്കുവയ്ക്കാൻ എത്തിയത്.
advertisement
1/5
കേരളം ഇനി വൃത്തിയായിരിക്കട്ടെ... വൃത്തി 2025 ദേശീയ കോണ്‍ക്ലേവ്‌ വിജയകരമായി സമാപിച്ചു
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട മേഖലകളെപ്പറ്റി വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കുമായി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച വൃത്തി 2025 ദേശീയ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
advertisement
2/5
കേരളത്തെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 മാർച്ചിൽ 'മാലിന്യമുക്തം നവകേരളം' പ്രവർത്തന-പ്രചാരണ പരിപാടി ആരംഭിച്ചത്. ഇത് വഴി കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങിയവയെ എല്ലാം ഒന്നിച്ച് കൊണ്ടു വരികയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിട്ടിരുന്നത്.
advertisement
3/5
വിവിധ പഞ്ചായത്തുകളുടെ മികച്ച മാതൃകകളുടെ മത്സരം കോൺക്ലേവിൻ്റെ ഒരാകർഷണമായിരുന്നു. ഏപ്രിൽ 9 മുതൽ 13 വരെ നീണ്ടു നിന്ന പരിപാടിയിൽ ഏഴു മേഖലകളിലായി അറുപത് സെഷനുകളിൽ ഇരുനൂറോളം വിദഗ്ദ്ധരാണ് ആശയങ്ങൾ പങ്കുവയ്ക്കാൻ എത്തിയത്.
advertisement
4/5
150ൽ അധികം സ്റ്റാളുകളിൽ തദ്ദേശസ്ഥാപനങ്ങളുടേയും മാലിന്യനിർമാർജ്ജന രംഗത്തെ സ്ഥാപനങ്ങളുടേയും പ്രദർശനങ്ങളുണ്ടായിരുന്നു. വേസ്റ്റു ടു ആർട്ട് ഇൻസ്റ്റലേഷൻ പോലുള്ള പരിപാടികൾ ചെറുപ്പക്കാരെയുത്പ്പടെ മാലിന്യനിർമാർജ്ജന രംഗത്തേക്ക് ആകർഷിക്കുന്ന ഒന്നായി മാറി.
advertisement
5/5
ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കേരള ഖരമാലിന്യപരിപാലന പദ്ധതി, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തിരുവനന്തപുരം കോർപ്പറേഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി, കില, തിരുവനന്തപുരം സ്മാർട് സിറ്റി, അമൃത്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ, ഇംപാക്ട് കേരള, കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
കേരളം ഇനി വൃത്തിയായിരിക്കട്ടെ... വൃത്തി 2025 ദേശീയ കോണ്‍ക്ലേവ്‌ വിജയകരമായി സമാപിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories