ബസ് സ്റ്റണ്ടര്‍മാര്‍ക്ക് പിടിവീഴും; നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഗതാഗത വകുപ്പിന്റെ 'ഓപ്പറേഷന്‍ തണ്ടര്‍'
Last Updated:
ഇന്ന് മുതല്‍ ടൂറിസ്റ്റ് ബസുകളില്‍ പരിശോധന കര്‍ശനമാക്കും
advertisement
1/7

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് ഇനി പൂട്ട് വീഴും. അഭ്യാസ പ്രകടനങ്ങളും, നിയമലംഘനങ്ങളും കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കാനാണ് ഗതാഗത വകുപ്പ് തീരുമാനം.
advertisement
2/7
വിനോദ സഞ്ചാരത്തിന് പോകുന്നതിന് മുന്‍പ് സ്‌കൂളുകളിലും കോളജുകളിലും എത്തുന്ന ബസുകളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് സ്ഥിരം സംഭവമായി മാറി കഴിഞ്ഞു.
advertisement
3/7
ഈ സാഹചര്യത്തില്‍ അഭ്യാസ പ്രകടനങ്ങള്‍ തടയാന്‍ പ്രത്യേകം പരിശോധനകള്‍ നടത്തും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും, പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് തീരുമാനം.
advertisement
4/7
ടൂറിസ്റ്റ് ബസുകളിലെ രൂപമാറ്റം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേകം പരിശോധനകള്‍ നടത്തും. റോഡുകളിലാകും പരിശോധന.
advertisement
5/7
കാതടപ്പിക്കുന്ന ശബ്ദത്തോട് കൂടിയ എയര്‍ ഹോണുകള്‍, നിയമവിരുദ്ധമായുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍, ബസിന്റെ ബോഡിയിലുള്ള സ്റ്റിക്കറുകള്‍ ഇവയ്‌ക്കെല്ലാം പിഴ ഈടാക്കും. ബസുകള്‍ ആള്‍ട്രേഷന്‍ നടത്തിയാല്‍ 5000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും.
advertisement
6/7
ശബ്ദം കൂടിയ ഹോണ്‍ ഉപയോഗിച്ചാല്‍ ആദ്യ തവണ 1000 രൂപയും, ആവര്‍ത്തിച്ചാല്‍ 2000 രൂപയുമാണ് പിഴ. റെയ്‌സിംഗ് നടത്തിയാല്‍ ആദ്യ തവണ 5000 രൂപയും, ആവര്‍ത്തിച്ചാല്‍ 10,000 രൂപയും പിഴ ചുമത്തും. പിഴയ്‌ക്കൊപ്പം, ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും അടക്കം റദ്ദാക്കാനാണ് ആലോചന.
advertisement
7/7
അഭ്യാസ പ്രകടനങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. സോഷ്യല്‍മീഡിയ പ്രത്യേകം നിരീക്ഷിക്കാനും ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
മലയാളം വാർത്തകൾ/Photogallery/Kerala/
ബസ് സ്റ്റണ്ടര്‍മാര്‍ക്ക് പിടിവീഴും; നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഗതാഗത വകുപ്പിന്റെ 'ഓപ്പറേഷന്‍ തണ്ടര്‍'