മൂന്ന് രൂപ ബാക്കി നൽകാതിരുന്ന കടക്കാരൻ 25000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
- Published by:Anuraj GR
- news18-malayalam
Last Updated:
30 ദിവസത്തിനപ്പുറം പിഴ അടച്ചില്ലെങ്കിൽ കടയുടമയ്ക്ക് 9% പലിശ നൽകേണ്ടിവരുമെന്ന് ഉപഭോക്തൃ തർക്ക പരിഹാരം ഫോറം ഉത്തരവിൽ പറയുന്നു
advertisement
1/5

ഭുവനേശ്വർ: മൂന്ന് രൂപ ബാക്കി നൽകാതിരുന്ന കടക്കാരൻ 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. ഒഡീഷയിലെ സംബൽപൂർ ജില്ലയിലെ ഒരു ഉപഭോക്തൃ കോടതിയാണ്, ഉപഭോക്താവിന് ഒരു ചില്ലറ തുകയായി 3 രൂപ തിരികെ നൽകാത്തതിന് ഫോട്ടോകോപ്പി കട ഉടമ 25,000 രൂപ പിഴയായി അടയ്ക്കാൻ ഉത്തരവിട്ടത്.
advertisement
2/5
30 ദിവസത്തിനപ്പുറം പിഴ അടച്ചില്ലെങ്കിൽ കടയുടമയ്ക്ക് 9% പലിശ നൽകേണ്ടിവരുമെന്ന് സംബൽപൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിൽ അറിയിച്ചു.
advertisement
3/5
“പരാതിക്കാരനിൽ നിന്ന് ഫോട്ടോ കോപ്പി എടുത്തതിന് വാങ്ങിയ നിരക്കിൽനിന്ന് ബാക്കിയായി നൽകേണ്ട മൂന്നു രൂപ കടക്കാരൻ നൽകിയില്ല. ഇത് പരാതിക്കാരനെ മാനസിക പീഡനത്തിലേക്ക് നയിച്ചതായും നഷ്ടപരിഹാരമായി 25,000 രൂപയും ഉത്തരവിറങ്ങിയ ദിവസം മുതൽ 30 ദിവസത്തിനകം തിരികെ നൽകാൻ കടയുടമയോട് നിർദ്ദേശിക്കുന്നു, അല്ലാത്തപക്ഷം 9% പലിശ ഉൾപ്പടെ ഒടുക്കേണ്ടിവരും" ഉത്തരവിൽ പറയുന്നു.
advertisement
4/5
ഏപ്രിൽ 28 ന് ഒരു രേഖയുടെ ഫോട്ടോകോപ്പി എടുക്കാൻ കടയിൽ പോയതായിരുന്നു സംബൽപൂരിലെ മാധ്യമപ്രവർത്തകൻ പ്രഫുല്ല കുമാർ ദാഷ്. എന്നാൽ ഫോട്ടോകോപ്പി എടുത്തതിന്‍റെ ബാക്കിയുള്ള മൂന്ന് രൂപ ചോദിച്ചപ്പോൾ കടയുടമ തന്നെ അപമാനിച്ചെന്ന് പ്രഫുല്ല കുമാർ ദാഷ് പറഞ്ഞു.
advertisement
5/5
ഇതേത്തുടർന്നാണ് പ്രഫുല്ല കുമാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി കടയുടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. എതിർകക്ഷി ഒരു തവണ പോലും ഫോറത്തിൽ ഹാജരാകാതിരുന്നതോടെ കേസിൽ വിധി പുറപ്പെടുവിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Law/
മൂന്ന് രൂപ ബാക്കി നൽകാതിരുന്ന കടക്കാരൻ 25000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി