യുവാക്കൾക്കിടയിൽ വില്ലനാകുന്ന ഹൃദയാഘാതത്തെ ചെറുക്കാൻ ഈ 7 ഭക്ഷണങ്ങൾ പതിവാക്കാം
- Published by:ASHLI
- news18-malayalam
Last Updated:
യുവാക്കളിലെ ഹൃദയാഘാത സാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ ഇനി പറയുന്ന ഭക്ഷണങ്ങൾ പതിവാക്കൂ
advertisement
1/9

ഇന്ന് പ്രായഭേദമന്യേ എല്ലാവരുടെയും ജീവിതത്തിൽ വില്ലനായി മാറുകയാണ് ഹൃദയാഘാതം. ആദ്യകാലങ്ങളിൽ ഇത് പ്രായം ചെന്നവർക്ക് മാത്രമാണെന്ന് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ആർക്കും ഇത് സംഭവിക്കാം എന്ന നിലയിലായി. പ്രധാനമായും മാറിയ ജീവിതരീതിയും ഭക്ഷണ ശൈലിയും ആണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.
advertisement
2/9
സമ്മർദ്ദം, ഉറക്കമില്ലായ്മ, പുകവലി, മദ്യപാനം പ്രമേഹം, രക്തസമ്മർദ്ദം എന്നിവയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ഇനി പറയുന്ന ഭക്ഷണങ്ങൾ പതിവാക്കിയാൽ യുവാക്കളിലെ ഹൃദയാഘാത സാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
advertisement
3/9
നേന്ത്രപ്പഴം: ഫൈബറും പൊട്ടാസ്യവും ധാരാളമായി അടങ്ങിയ പഴമാണ് നേന്ത്രപ്പഴം. ഇത് കൃത്യമായ അളവിൽ ദിവസവും ഏതെങ്കിലും സമയത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
advertisement
4/9
വാൾനട്ട്സ് : ഒമേഗ ത്രീ ഫാറ്റി ആസിഡ് , ശരീരത്തിന് അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളുടെയും കലവറയാണ് വാൾനട്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൃദായാഘാത സാധ്യത കുറയ്ക്കും.
advertisement
5/9
സ്പിനാച്ച് : ഫൈബർ, വിറ്റാമിൻസ്, പ്രോട്ടീൻ ശരീരത്തിന് ആവശ്യമായ മറ്റു മിനറലുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ സ്പിനാച്ച് ദിവസവും കഴിക്കുക.
advertisement
6/9
അവക്കേഡോ: ശരീരത്തിന് അത്യാവശ്യമായ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഈ പഴവർഗം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്.
advertisement
7/9
യോഗർട്ട്: സൈബർ കാൽസ്യം പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന യോഗേർട് പതിവാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
advertisement
8/9
ബെറീസ്: വിറ്റാമിൻ സി, കെ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമായ ബെറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
advertisement
9/9
ഈ ഭക്ഷണങ്ങളെല്ലാം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നും യുവാക്കളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുവെന്നും ഹെൽത്ത് സൈറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും ഇത് പരീക്ഷിക്കുന്നതിന് മുന്നോടിയായി വൈദ്യോപദേശം തേടുക.
മലയാളം വാർത്തകൾ/Photogallery/Life/
യുവാക്കൾക്കിടയിൽ വില്ലനാകുന്ന ഹൃദയാഘാതത്തെ ചെറുക്കാൻ ഈ 7 ഭക്ഷണങ്ങൾ പതിവാക്കാം