TRENDING:

രണ്‍വണീറിന്‍റെ ഷര്‍ട്ടില്‍ കടുവ, സച്ചിന്‍റെ ഷര്‍ട്ടില്‍ കുതിര; വൈറലായി അനന്ത്-രാധിക പ്രീ വെഡ്ഡിംഗ് ആഘോഷത്തിലെ 'ജംഗിള്‍ ഫീവര്‍' തീം

Last Updated:
ജാംനഗറിലെ അനന്ത് അംബാനിയുടെ മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രമായ വനതാരയിലൂടെയുള്ള 'വാക്ക് ഓൺ ദി വൈൽഡ്‌സൈഡ്' എന്ന പരിപാടിയും ശ്രദ്ധേയമായി
advertisement
1/10
രണ്‍വണീറിന്‍റെ ഷര്‍ട്ടില്‍ കടുവ, സച്ചിന്‍റെ ഷര്‍ട്ടില്‍ കുതിര; വൈറലായി അനന്ത്-രാധിക പ്രീ വെഡ്ഡിംഗ് 'ജംഗിള്‍ തീം'
റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ തുടരുകയാണ്
advertisement
2/10
ഓരോ ദിവസവും ഓരോ തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. രണ്ടാംദിനത്തില്‍ ജംഗിള്‍ ഫീവര്‍ എന്ന ആശയത്തിലുള്ള കോസ്റ്റ്യൂംസ് അണിഞ്ഞാണ് അതിഥികള്‍ എത്തിയത്.
advertisement
3/10
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എന്നിവരും ഈ തീമില്‍ ഉള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നു.
advertisement
4/10
പച്ചനിറത്തിലുള്ള കോട്ടും ടീ ഷര്‍ട്ടും ധരിച്ചെത്തിയ ബില്‍ഗേറ്റ്സിനൊപ്പം കടുവയുടെ ചിത്രം പ്രിന്‍റ് ചെയ്ത കുര്‍ത്ത അണിഞ്ഞാണ് സക്കര്‍ബര്‍ഗ് എത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വൈറലാണ്.
advertisement
5/10
ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലും കത്രീന കെയ്ഫും രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും രണ്ടാംദിനത്തിലെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.
advertisement
6/10
കടുവയുടെ ചിത്രം പ്രിന്‍റ് ചെയ്ത ഫ്ലോറല്‍ ഷര്‍ട്ട് ധരിച്ചെത്തിയ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങായിരുന്നു രണ്ടാംദിനത്തിലെ ശ്രദ്ധാകേന്ദ്രം.
advertisement
7/10
മുന്‍വശത്തും കടുവയും പിന്‍വശത്ത് പൂമ്പാറ്റയും പൂക്കളും പ്രിന്‍റ് ചെയ്ത ഷര്‍ട്ടിനൊപ്പം കൌബോയ് ക്യാപ്പും കൂളിംഗ് ഗ്ലാസും മാറ്റുകൂട്ടി
advertisement
8/10
കുതിരയുടെ ചിത്രമുള്ള പാറ്റേണില്‍ കിടിലന്‍ ലുക്കിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ടാംദിനത്തിലെത്തിയത്. റിയലന്‍സ് ഫൌണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനിക്കൊപ്പം കുശലം പറയുന്ന സച്ചിന്‍റെ ചിത്രം വൈറലാണ്
advertisement
9/10
അനന്തിന്‍റെ പ്രതിശ്രുതവധു രാധികയും സ്റ്റൈലന്‍ ലുക്കിലാണ് എത്തിയത്. നീലനിറത്തിലുള്ള ഫ്രോക്കില്‍ പുലിയുടെ കറുത്ത പുള്ളികളുള്ള കോസ്റ്റ്യൂമിലാണ് രാധിക ഏവരുടെയും മനംകവര്‍ന്നത്.
advertisement
10/10
ജാംനഗറിലെ അനന്ത് അംബാനിയുടെ മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രമായ വനതാരയിലൂടെയുള്ള 'വാക്ക് ഓൺ ദി വൈൽഡ്‌സൈഡ്' എന്ന പരിപാടിയും ശ്രദ്ധേയമായി
മലയാളം വാർത്തകൾ/Photogallery/Life/
രണ്‍വണീറിന്‍റെ ഷര്‍ട്ടില്‍ കടുവ, സച്ചിന്‍റെ ഷര്‍ട്ടില്‍ കുതിര; വൈറലായി അനന്ത്-രാധിക പ്രീ വെഡ്ഡിംഗ് ആഘോഷത്തിലെ 'ജംഗിള്‍ ഫീവര്‍' തീം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories