Horoscope Dec 16 | ജോലിസ്ഥലത്ത് വെല്ലുവിളികളുണ്ടാകും; മത്സരപരീക്ഷകളില് വിജയിക്കും: ഇന്നത്തെ രാശിഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 16 ലെ രാശിഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഇന്നത്തെ ദിവസം സുഖ ദുഖ സമ്മിശ്രമായിരിക്കും. ജോലിസ്ഥലത്ത് ചില പരാജയങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഉച്ചവരെ, അത് എങ്ങനെയാണ് നേരിടേണ്ടത് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം തോന്നിയേക്കാം. അതിനു ശേഷം നിങ്ങള്‍ വിവേച ബുദ്ധി ഉപയോഗിച്ച് ആ പ്രശ്നത്തെ നേരിടും. മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഇന്ന് ഉച്ചക്കു ശേഷം നിങ്ങള്‍ക്ക് ഏതെങ്കിലും പ്രമുഖരുടെ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ഏതെങ്കിലും പുതിയ ജോലിയോ നിക്ഷേപമോ പരീക്ഷിക്കാന്‍ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യനിറം: മെറൂണ്‍, ഭാഗ്യസംഖ്യ: 6
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് ഇന്ന് ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കും. ഒരു മുതിര്‍ന്ന വ്യക്തിയില്‍ നിന്ന് കാര്യമായ പിന്തുണ നിങ്ങള്‍ക്കു ലഭിക്കും. വീട്ടില്‍ പൂജ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. ഇന്ന് വ്യാപാരമേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തീകരിക്കും. എന്നാല്‍ ഇടവം രാശിയില്‍ ജനിച്ച മറ്റു ചിലര്‍ അലസത കാരണം ഇന്ന് തങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കില്ല. ഭൂമി, സ്വത്ത് അല്ലെങ്കില്‍ സര്‍ക്കാര്‍ ജോലികള്‍ എന്നീ കാര്യങ്ങള്‍ക്കായി ഇന്ന് സമയം കളയാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യനിറം: ചാരനിറം, ഭാഗ്യസംഖ്യ: 3
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്നു നിങ്ങള്‍ പൂര്‍ത്തിയാക്കാത്ത ചില ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട തിരക്കിലായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ അവകാശങ്ങളോ അധികാരമോ ദുരുപയോഗം ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതാണ് നിങ്ങള്‍ക്കു നല്‍കുന്നത്. നിങ്ങള്‍ക്കെതിരെ ശത്രുക്കള്‍ വര്‍ധിക്കും. ചെയ്തു കൊണ്ടിരിക്കുന്ന ഒരു ജോലി ഇടക്കു വെച്ച് നിര്‍ത്തേണ്ടി വരും. സാമ്പത്തിക ഇടപാടുകളില്‍ തിരക്കുകൂട്ടരുത്. ഭാഗ്യനിറം: പിങ്ക്, ഭാഗ്യസംഖ്യ: 15
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എല്ലാ പ്രധാനപ്പെട്ട ജോലികളും നിങ്ങള്‍ അനായാസം ചെയ്തു തീര്‍ക്കും. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികള്‍ വിജയിക്കും. ആരോഗ്യത്തോടും സന്തോഷത്തോടെയുമിരിക്കുക. അനാവശ്യ ആശങ്കകള്‍ ഉപേക്ഷിക്കുക. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇത് വളരെ നല്ല സമയമാണ്. നിങ്ങളുടെ മൂലധനം കൃത്യസമയത്ത്, കൃത്യസ്ഥലത്ത് നിക്ഷേപിക്കുക. ബിസിനസ് യാത്രകള്‍ വിജയിക്കും. പുതിയ ബിസിനസ് കരാറുകള്‍ ഉണ്ടാകും.ഭാഗ്യനിറം: മജന്ത, ഭാഗ്യസംഖ്യ: 8
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പണം സമ്പാദിക്കുന്നതു കൊണ്ടു മാത്രം ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കണം എന്നില്ല. യാത്രകള്‍ പോകാന്‍ സാധിക്കും. തീരുമാനങ്ങളെടുക്കുമ്പോള്‍ നിങ്ങളുടെ മനസ് പറയുന്നത് ശ്രദ്ധിക്കുക. ബിസിനസില്‍ നിന്നും കൂടുതല്‍ ലാഭം നേടുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ആരെങ്കിലും നിങ്ങളെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. നിങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കൈകടത്താന്‍ മറ്റുള്ളവരെ അനുവദിക്കരുത്. ഭാഗ്യനിറം: സ്വര്‍ണം, ഭാഗ്യസംഖ്യ: 1
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അലസമായി സമയം പാഴാക്കും. നിങ്ങളുടെ തൊഴില്‍ മേഖലയിലെ അനുഭവ സമ്പത്ത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യപ്പെടും, അതില്‍ നിങ്ങള്‍ സന്തോഷിക്കും ഓഫീസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനുമായി തര്‍ക്കമുണ്ടായാല്‍, നിങ്ങള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ചിന്തകള്‍ ആരോടെങ്കിലും പങ്കുവെക്കണം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ഇന്ന് കടം കൊടുത്ത പണം തിരികെ ലഭിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഭാഗ്യനിറം: വെള്ള, ഭാഗ്യസംഖ്യ: 7.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എല്ലാ ജോലികളും ശ്രദ്ധിച്ച് ചെയ്യണം. ധൃതി പിടിച്ചി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചാല്‍ പണത്തോടൊപ്പം നിങ്ങളുടെ പേരും നഷ്ടപ്പെടും. ജോലിസ്ഥലത്ത് ചില പ്രതിസന്ധികളെ നേരിടേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് നിങ്ങള്‍ക്ക് വായ്പ ലഭിക്കാത്തതിനാല്‍ നിരാശരായിരിക്കും. വീട്ടുകാരുടെ ചില പെരുമാറ്റം മൂലം മനസ് അസ്വസ്ഥമാകും. നെഗറ്റീവ് ചിന്തകള്‍ മനസില്‍ നിറയുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യസംഖ്യ: 2
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബിസിനസ് മുന്‍പോട്ടു കൊണ്ടുപോകാന്‍ ഒരു വിദഗ്ധന്റെ ഉപദേശം ആവശ്യമാണെങ്കില്‍, തീര്‍ച്ചയായും അത് സ്വീകരിക്കുക, അത് നിങ്ങള്‍ക്ക് പ്രയോജനകരമായിത്തീരും. വസ്തുവില്‍ നിക്ഷേപിക്കാന്‍ അനുകൂലമായ സമയം. പ്രണയിക്കുന്ന ആളുകള്‍ അവരുടെ പ്രിയപ്പെട്ടവര്‍ പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കുകയും അവര്‍ പറയുന്നതെന്തും അനുസരിക്കുകയും ചെയ്യും. ഭാഗ്യനിറം: ഒലിവ്, ഭാഗ്യസംഖ്യ: 10
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഉച്ചക്കു മുന്‍പ് നിങ്ങള്‍ ചില പ്രശ്നങ്ങളിലൂടെ കടന്നു പോകും. നിങ്ങളുടെ ചില ദുശാഠ്യങ്ങള്‍ മൂലം പ്രിയപ്പെട്ടവര്‍ നിങ്ങളില്‍ നിന്ന് അകന്നുപോകും. ഇന്ന്, എന്തിനോടും പ്രതികരിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക, അല്ലാത്തപക്ഷം നിസാരമായ ഒരു കാര്യം വലിയ പ്രശ്നമായി മാറിയേക്കാം. വിദഗ്ധരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രം ബിസിനസിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുക. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.ഭാഗ്യനിറം: സിയാന്‍, ഭാഗ്യസംഖ്യ: 12
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങള്‍ സമാധാനത്തോടെ ചെലവഴിക്കും. ചില സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാം, എന്നാല്‍ ഇന്ന് നിങ്ങള്‍ മാനസികമായി ശക്തരായിരിക്കും. ഏതു ജോലി ചെയ്യാന്‍ തീരുമാനിച്ചാലും ലാഭനഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടാതെ അത് നിങ്ങള്‍ നന്നായി പൂര്‍ത്തിയാക്കും. ഉച്ചകഴിഞ്ഞ് ജോലിസ്ഥലത്ത് മറ്റുള്ളവരുടെ ഇടപെടല്‍ മൂലം ചില പ്രശ്നങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാം. ഒരു ഗ്രൂപ്പ് ഇവന്റില്‍ പങ്കെടുക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ജ്ഞാനവും വിവേചനാധികാരവും മേലുദ്യോഗസ്ഥരാല്‍ പ്രശംസിക്കപ്പെടും. ഇന്ന് നിങ്ങള്‍ കൂടുതല്‍ സമയം വീട്ടില്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. ഭാഗ്യനിറം: ലാവണ്ടര്‍, ഭാഗ്യസംഖ്യ: 5
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങളുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുന്നതിനാല്‍ ചെലവുകള്‍ വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നേട്ടങ്ങള്‍ ലഭിക്കും. സമയം കുറവായതിനാല്‍, പുതിയ ജോലികള്‍ പരീക്ഷിക്കാനുള്ള ആഗ്രഹം നിങ്ങള്‍ക്ക് മാറ്റിവയ്ക്കേണ്ടതായി വന്നേക്കാം. ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും കുടുംബത്തില്‍ ഐക്യം നിലനില്‍ക്കും. നിങ്ങള്‍ ഏതെങ്കിലും ജോലി വിധിക്ക് വിട്ടുകൊടുത്താല്‍, അത് പിന്നീട് വലിയ പ്രശ്നങ്ങളുണ്ടാക്കും ഭാഗ്യനിറം: സില്‍വര്‍, ഭാഗ്യസംഖ്യ: 9
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടങ്ങളും അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തും. ഇന്ന്, ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ സംഭവിക്കും, അവ സാമ്പത്തികമോ കുടുംബപരമോ ആകാം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ഒപ്പം സമൂഹത്തില്‍ അവര്‍ക്കു ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കുകയും കൂടുതല്‍ വരുമാന സ്രോതസുകള്‍ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും. ഭാഗ്യനിറം: നേവിബ്ലൂ, ഭാഗ്യസംഖ്യ: 4
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Dec 16 | ജോലിസ്ഥലത്ത് വെല്ലുവിളികളുണ്ടാകും; മത്സരപരീക്ഷകളില് വിജയിക്കും: ഇന്നത്തെ രാശിഫലം