TRENDING:

Astrology June 10 | സാമ്പത്തിക പുരോഗതി കൈവരിക്കും; തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂൺ 10 ലെ ദിവസഫലം അറിയാം
advertisement
1/13
Astrology June 10 | സാമ്പത്തിക പുരോഗതി കൈവരിക്കും; തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും; ഇന്നത്തെ ദിവസഫലം
ദിവസസംഗ്രഹം: നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനുമുള്ള ഫലം ഇന്ന് ലഭിക്കാം. പുതിയ ചില പ്രണയ ബന്ധം ആരംഭിക്കാനും സാധ്യതയുള്ള ദിവസമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും പോസിറ്റിവിറ്റിയും കൊണ്ടുവരും. ബന്ധങ്ങളില്‍ തുറന്ന മനസ്സോടെ പെരുമാറാന്‍ ശ്രമിക്കുക. പഴയകാല അനുഭവങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വഭാവം ഒഴിവാക്കണം. നിങ്ങളുടെ പുരോഗതിയ്ക്ക് അത്തരം ഓര്‍മ്മകള്‍ തടസ്സം തീര്‍ക്കുമെന്നും രാശിഫലത്തില്‍ പറയുന്നു.
advertisement
2/13
ഏരീസ് (Aries - മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും ഉണ്ടാകും. നിങ്ങളുടെ ബന്ധം പോസിറ്റീവായി മുന്‍പോട്ടു പോകും. രണ്ടുപേര്‍ക്കും സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കരിയറിൽ ഇന്നുമുതൽ വളർച്ചയുടെ കാലഘട്ടമാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഇന്ന് നിങ്ങൾ സാമ്പത്തിക പുരോഗതിയും കൈവരിക്കും. ഇന്ന് വിജയം നേടാനുള്ള കഴിവ് നിങ്ങളിൽ ഉണ്ട്. എന്നാൽ ശ്രദ്ധയും ഏകാ​ഗ്രതയും നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യത്തിലും മാനസിക ക്ഷേമത്തിലും ശ്രദ്ധ നൽകുക. നിങ്ങൾ ചില വെല്ലുവിളികളോ തടസങ്ങളോ അഭിമുഖീകരിക്കുന്നുണ്ടാകാം, എങ്കിലും അവയെല്ലാം മറികടന്ന് ധൈര്യപൂർവ്വം മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭാഗ്യ സംഖ്യ 2 ആണ്. ഭാഗ്യനിറം: ഇന്‍ഡിഗോ. ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം മയിൽപ്പീലി ആണ്.
advertisement
3/13
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ഇടവം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ ബന്ധം കൈവരുകയോ നിലവിലുള്ള ബന്ധം ദൃഢമാവുകയോ ചെയ്തേക്കാം. നിങ്ങൾക്ക് ഇപ്പോൾ പങ്കാളിയോട് കൂടുതല്‍ വൈകാരികമായ അടുപ്പവും കൂടുതല്‍ പ്രതിബദ്ധതയും അനുഭവപ്പെടാം. ഇന്ന് കരിയറിൽ വളർച്ചയും വിജയവും ഉണ്ടാകും. എന്നാൽ അനാവശ്യമായി പണം ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക . നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. നിങ്ങളുടെ വ്യക്തി ജീവിതവും കരിയറും തമ്മിൽ ബാലൻസ് കണ്ടെത്തേണ്ടതായി വന്നേക്കാം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി ആരോഗ്യകരമായ ഒരു ദിനചര്യ പിന്തുടരുക. യാത്രകൾ പോകുമ്പോൾ നിങ്ങൾ പുതിയ ആളുകളുമായി പരിചയം സ്ഥാപിക്കും. നിങ്ങളുടെ ഭാഗ്യ സംഖ്യ 66 ആണ് , ഭാഗ്യ നിറം: പിങ്ക്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം ഒരു രുദ്രാക്ഷമാല ആണ്.
advertisement
4/13
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുന രാശിക്കാർ ഈ ദിവസം ദാമ്പത്യ ജീവിതത്തിൽ പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക . നിങ്ങളോടും മറ്റുള്ളവരോടും സത്യസന്ധത പുലർത്തുക. കരിയറിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ നിങ്ങളുടെ അമിതമായ ചെലവ് നിയന്ത്രിക്കണം. നിക്ഷേപങ്ങൾ ശ്രദ്ധയോടെ മാത്രം നടത്തുക . നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുക. അതിനായി ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. അതോടൊപ്പം നിങ്ങളുടെ ജീവിതശൈലിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വളരെയധികം തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഇന്ന് നിങ്ങൾ ഒഴിവാക്കുന്നതായിരിക്കും ഉചിതം . നിങ്ങളുടെ ഭാഗ്യ സംഖ്യ 26 ആണ്, ഭാഗ്യനിറം: ബ്രൗൺ. ഒരു കലാരൂപം ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
5/13
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയിൽ ജനിച്ചവർ നിങ്ങളുടെ പ്രണയവുമായി ബന്ധപ്പെട്ട് ഇന്ന് ഒരു പുതിയ യാത്ര ആരംഭിക്കുന്നതായിരിക്കും. ഇന്നൊരു പുതിയ ബന്ധത്തിനോ നിലവിലുള്ള ബന്ധം ശക്തമാകുന്നതിനോ ഉള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ ഏത് പ്രവർത്തന മേഖലയിലും ഈ ദിവസം പുരോഗതി പ്രതീക്ഷിക്കാം. അതേസമയം ഇന്ന് നിങ്ങൾക്ക് ക്ഷമ ആവശ്യമാണ്. ജീവിതത്തിൽ വരുന്ന മാറ്റങ്ങളിൽ വിശ്വസിച്ചു കൊണ്ട് നിങ്ങൾക്ക് ഈ ദിവസം മുന്നോട്ടു പോകാം. മാറ്റങ്ങൾ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കാം. ഇന്ന് പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് കൂടുതൽ മികച്ച സമയമാണ്. നിങ്ങൾക്ക് ചുറ്റുമുള്ള ഏറെ പിന്തുണ നൽകുന്ന വ്യക്തികൾ ഈ ദിവസം നിങ്ങളുടെ ക്ഷേമത്തിന് വളരെ പ്രയോജനകരമായി മാറും. ഇന്ന് യാത്രയിലൂടെ ചില അവസരങ്ങളും നിങ്ങളെ തേടിയെത്താം. നിങ്ങളുടെ ഭാഗ്യ സംഖ്യ 17 ആണ്, ഭാഗ്യ നിറം: വെള്ളി, ഒരു പുതിയ ആളെ പരിചയപ്പെടുന്നതിലൂടെ ഇന്ന് നിങ്ങളെ ഭാഗ്യം തേടിയെത്താം
advertisement
6/13
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം വിജയത്തിന്റെയും നേട്ടത്തിന്റെയും ദിവസമാണ്. ഇന്ന് നിങ്ങളുടെ ദാമ്പത്യ ബന്ധം ദൃഢമാകുമെന്ന് സൂചിപ്പിക്കുന്നു. ഇന്ന് നിങ്ങൾ പങ്കാളിയോട് മനസു തുറന്ന് സംസാരിക്കേണ്ടതും സത്യസന്ധത പാലിക്കേണ്ടതും വളരെ പ്രധാനമാണ്. ഇന്ന് കരിയറിൽ നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തണം. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ക്ഷമയോടും സ്ഥിരോൽസാഹത്തോടും കൂടി പരിശ്രമിക്കണം. ഇപ്പോൾ ബിസിനസ് സംബന്ധമായി ചില യാത്രകൾ പോകേണ്ടി വന്നേക്കാം. അതു നിങ്ങളുടെ ബിസിനസിന് ​​ഗുണം ചെയ്യും. ഈ ദിവസം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക. നിങ്ങളുടെ അയൽപക്കത്ത് മോഷണം നടക്കാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങളും ജാ​ഗ്രത പാലിക്കുക. നിങ്ങളുടെ ഭാഗ്യ സംഖ്യ 25 ആണ് , ഭാഗ്യ നിറം: നീല. ഒരു ടേബിൾ കലണ്ടർ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
7/13
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബർ 22 നും ഇടയിൽ ജനിച്ചവർ: കന്നി രാശിക്കാർ ഈ ദിവസം ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്തുക. വിയോജിപ്പുള്ള രണ്ട് വ്യക്തികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ നിങ്ങളെ ക്ഷണിച്ചേക്കാം. ഇന്ന് നിങ്ങൾക്ക് ചില യാത്രകള്‍ക്ക് അവസരം ലഭിക്കും. നിങ്ങൾ മുൻപ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് ഇപ്പോൾ സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. യാത്രകളില്‍ നിന്നോ പുതിയ അവസരങ്ങളില്‍ നിന്നോ പ്രയോജനം ലഭിക്കും. ആത്മപരിശോധന നടത്തിയേക്കാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. ഇന്ന് ഒരു ആത്മീയ ഗുരുവിൽ നിന്ന് മാർഗനിർദേശം സ്വീകരിക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഭാഗ്യ സംഖ്യ 4 ആണ് , ഭാഗ്യനിറം: പീച്ച്. ഒരു വിളക്കിന്റെ നിഴലാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
8/13
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയൽ ജനിച്ചവർ: ‌ ഈ ദിവസം തുലാം രാശിക്കാർ ബന്ധങ്ങളിലേക്ക് കൂടുതൽ മനസ്സ് തുറക്കാൻ ശ്രമിക്കും. ക്ഷമ, അനുകമ്പ, സ്നേഹം എന്നിവയിൽ ആയിരിക്കും ഈ ദിവസം നിങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനായി ചിലപ്പോൾ നിങ്ങൾ ആത്മീയ പ്രവർത്തികളിലേക്കും ആകർഷിക്കപ്പെട്ടേക്കാം. കരിയറുമായി ബന്ധപ്പെട്ട് ഈ ദിവസം പുതിയ അവസരങ്ങൾ ലഭ്യമാകും. അതേസമയം നിങ്ങളുടെ രോഗശാന്തിക്ക് വേണ്ടിയുള്ള മാർഗങ്ങൾ ഇന്ന് സ്വീകരിക്കേണ്ടതാണ്. അതിന് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാം. മാറ്റങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. അതേസമയം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഈ ദിവസം നിങ്ങൾ മടിക്കേണ്ടതില്ല. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 18 ആണ് , ഭാഗ്യ നിറം: ലൈലാക്ക്, ഒരു കലാരൂപമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
9/13
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിക്കാർ ഈ ദിവസം ശക്തവും പിന്തുണ നല്‍കുന്നതുമായ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അവരോട് നിങ്ങള്‍ വിശ്വസ്തത പുലർത്തുക. മറ്റുള്ളവരുമായി ആഴമേറിയതും അര്‍ത്ഥവത്തായതുമായ ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ പുതിയ ഉപദേഷ്ടാക്കളെ തേടുകയോ നിങ്ങളുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ വഴികള്‍ അന്വേഷിക്കുകയോ ചെയ്യും. വിജയം നേടുന്നതിന് മറ്റുള്ളവരില്‍ നിന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതും ഗുണകരമായി മാറും . നിങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും മേല്‍ നിയന്ത്രണം ഉണ്ടായിരിക്കണം. പുതിയ സ്ഥലങ്ങളിലേക്കോ പുതിയ അനുഭവങ്ങള്‍ തേടുന്നതിനോ വേണ്ടി ഒരു യാത്ര നടത്താന്‍ നിങ്ങള്‍ ആലോചിച്ചേക്കാം. നിങ്ങളുടെ ഭാഗ്യ സംഖ്യ 8 ആണ് , ഭാഗ്യനിറം: പച്ച കലർന്ന നീല നിറം . ഒരു ഫ്‌ളോറല്‍ ഡിസൈന്‍ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർ ഈ ദിവസം പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ വൈകാരിക ബന്ധം ആഴത്തിലാക്കാൻ ശ്രമിക്കുക. അതിനായി അവരോട് നിങ്ങൾ തുറന്ന മനസോടെ സംസാരിക്കണം. ഇന്ന് പുതിയതും ക്രിയാത്മകവുമായ ജോലികളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. വിജയത്തിനുള്ള പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിന് നിങ്ങള്‍ പതിവിനു വിപരീതമായി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ മനസു പറയുന്നത് കേള്‍ക്കുക. പുതിയ അനുഭവങ്ങള്‍ സ്വീകരിക്കുക. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാനും പുതിയ കാര്യങ്ങളെ സ്വീകരിക്കാനും ശ്രമിക്കുക. വ്യക്തിഗത വളര്‍ച്ചയ്ക്കും പരിവര്‍ത്തനത്തിനുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളുടെ ഭാഗ്യ സംഖ്യ 77 ആണ് , ഭാഗ്യ നിറം: കാവി. ഒരു തേക്കിൻ തടിയുടെ മേശ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
11/13
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഒരു പുതിയ വ്യക്തി നിങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാനുള്ള സാധ്യത ഉണ്ട്. അതേസമയം ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുക. നിങ്ങളുടെ പ്രവർത്തന മേഖലയിൽ മുതിർന്നവരിൽ നിന്ന് മാർഗ്ഗനിർദേശം സ്വീകരിക്കുന്നതും ഉചിതമായിരിക്കും. കാരണം ചില കാര്യങ്ങളിൽ നിങ്ങൾക്ക് സംശയങ്ങളും ആശയക്കുഴപ്പവും മനസ്സിൽ നിലനിൽക്കാം. ആത്മീയതയുടെ പാതയിൽ സഞ്ചരിക്കുന്നത് പ്രയോജനകരമായി മാറും. അതേസമയം ആവശ്യമായ വിശ്രമം ഉറപ്പാക്കാൻ ശ്രമിക്കുക. സ്വയം പരിചരണത്തിനും ശാരീരികവും വൈകാരികവും മാനസികവുമായ ക്ഷേമത്തിനും മുൻഗണന നൽകാനും ശ്രദ്ധിക്കുക. നിങ്ങളുടെ ഭാഗ്യ സംഖ്യ 22 ആണ് , ഭാഗ്യ നിറം : ക്രീം, ഈ ദിവസത്തിന്റെ ആരംഭത്തിൽ ഒരു വലിയ കാപ്പിക്കപ്പ് കാണുന്നത് ഭാഗ്യം സൂചിപ്പിക്കുന്നു
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: കുംഭ രാശിക്കാർക്ക് ഈ ദിവസം പങ്കാളിയില്‍ നിന്നും വിശ്വാസവും സുരക്ഷിതത്വ ബോധവും അനുഭവപ്പെടും. നിങ്ങളുടെ ബന്ധങ്ങള്‍ വളര്‍ത്തുകയും സ്‌നേഹത്തിന്റെ ശക്തിയില്‍ വിശ്വസിക്കുകയും ചെയ്യുക, ഒപ്പം സ്വയം സ്‌നേഹിക്കാനും മറക്കരുത്. കരിയറില്‍ വിജയം നേടാനാകും. എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങളുടെ കഴിവുകളില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാകാം. നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടി വന്നേക്കാം. യാത്രകള്‍ നിങ്ങള്‍ക്ക് പ്രയോജനകരമാകുകയും അവ വിശ്രമം നല്‍കുകയും ചെയ്‌തേക്കാം. നിങ്ങളുടെ പതിവ് ദിനചര്യയില്‍ നിന്ന് ഒരു ഇടവേള എടുക്കാനും സ്വയം പരിചരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറക്കരുത്. നിങ്ങളുടെ ഭാഗ്യ സംഖ്യ 45 ആണ് , ഭാഗ്യ നിറം : ബ്രൗൺ. ഒരു മണി പ്ലാന്റ് ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : മീന രാശിക്കാർക്ക് ഈ ദിവസം പ്രണയത്തിന് വളരെ അനുകൂലമായ അന്തരീക്ഷമാണ്. ഇന്നത്തെ ദിവസം പ്രണയത്തിനുള്ള സാഹചര്യങ്ങൾ കാണുന്നുണ്ട്. ഒരു പുതിയ പ്രണയബന്ധം ഉടലെടുക്കുകയോ നിലവിലുള്ള ബന്ധം ശക്തിപ്പെടുകയോ ചെയ്തേക്കാം. കരിയറിൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന സൂചനയുണ്ട്. എന്നാൽ അവയെ തരണം ചെയ്യാനും വിജയം നേടാനുമുള്ള പിന്തുണ നിങ്ങൾക്ക് ലഭിക്കും. ആന്തരിക ശക്തി മെച്ചപ്പെടും. പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശക്തിയും നിങ്ങളിൽ പ്രകടമാകും. വളരെ പ്രയാസകരമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എങ്കിലും അതിനെ തരണം ചെയ്യാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. സാഹസികത, അജ്ഞാതമായ കാര്യങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്ക് ഇന്ന് സമയം കണ്ടെത്തിയേക്കാം. പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ കാഴ്ചപ്പാട് നേടാനുമുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: കടും ചാരനിറം, ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം ഒരു വള്ളിച്ചെടിയാണ്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology June 10 | സാമ്പത്തിക പുരോഗതി കൈവരിക്കും; തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories